ആമിയില്‍ നിന്ന് നടി വിദ്യാ ബാലന്റെ പിന്മാറ്റവും ചില മതസംഘടനകളുടെ എതിര്‍പ്പും ആമിയെ വാര്‍ത്തകളില്‍ സജീവമാക്കി. വിദ്യാ ബാലന്റെ പിന്മാറ്റത്തോടെ നറുക്ക് വീണത് മഞ്ജു വാര്യര്‍ക്ക്.
ഇപ്പോള്‍ ആമി വീണ്ടും ചര്‍ച്ചയാകുന്നത് ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപസാദൃശ്യമാണ്. ഒരു പ്രമുഖ രാഷ്ടീയ നേതാവിന്റെ വേഷവിധാനങ്ങളും രൂപഭാവങ്ങളും ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രം അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ ചര്‍ച്ചകള്‍ തകൃതിയായി.
സഹീര്‍ അലി എന്നാണ് അനൂപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മനോഹരമായൊരു ബയോപിക് എന്നാണ് തന്റെ കഥാപാത്രത്തെ അനൂപ് വിശേഷിപ്പിക്കുന്നത്.
Tags: ManjuWarrier, Aami, KamalaSurayya, Cinema, Kamal
0 thoughts on “ കമലിന്റെ ആമിയിലെ സഹീര്‍ അലി; സാദൃശ്യം ചര്‍ച്ചയാകുന്നു, വിവാദങ്ങള്‍ തീരുന്നില്ല”