കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയറിനെ പൊലീസ് കസ്റ്...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒളിവില്‍ പോയ പ്രതീഷ് ചാക്കോയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനാണ് ജൂനിയര്‍ അഭിഭാഷകന് രാജു ജോസഫിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഇയാളെ ആലുവ പൊലീസ് കഌബില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവില്‍ പോവുകയായിരുന്നു.
നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ദിലീപുമായി അടുപ്പമുണ്ടായിരുന്ന പ്രതീഷ് ചാക്കോയെ സുനിക്കു വേണ്ടി പരിചയപ്പെടുത്തിക്കൊടുത്തതും ദിലീപാണെന്നും സൂചനയുണ്ട്.
പിന്നീട്, ദിലീപുമായി തെറ്റിയപ്പോഴാണ് പ്രതീഷ് ചാക്കോയെ മാറ്റി ബിഎ ആളൂരിനെ സുനി അഭിഭാഷകനാക്കിയത്. ഇതിന്റെ പേരില്‍ അങ്കമാലി കോടതിയില്‍ പ്രതീഷ് ചാക്കോയും ആളൂരും ഏറ്റുമുട്ടിയിരുന്നു.
Keywords: Pulsar Suni, Pratheesh Chacko, Raju Joseph, Alwey Police Club, Dileep, Crime
COMMENTS