BREAKING NEWS
Search

വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സീനിയര്‍ ന്യൂസ് എഡിറ്ററെ മാതൃഭൂമി ചാനല്‍ സസ്‌പെന്‍ഡ് ചെയ്തു



പീഡന വിവരം പുറത്തുപറഞ്ഞാല്‍ ജോലി തെറിപ്പിക്കുമെന്ന് ിലായ അമല്‍ വിഷ്ണുദാസ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി

തിരുവനന്തപുരം : വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ  സീനിയര്‍ ന്യൂസ് എഡിറ്റര്‍  അമല്‍ വിഷ്ണുദാസിനെ മാതൃഭൂമി ചാനല്‍ സസ്‌പെന്‍ഡ് ചെയ്തു.

വഞ്ചിയൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാനലിലെ തന്നെ മറ്റൊരു സഹപ്രവര്‍ത്തക തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

2015 ഡിസംബറില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്നു. അന്ന് കീഴുദ്യോഗസ്ഥയെന്ന നിലയില്‍ താന്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

തന്റെ അച്ഛന്റെ ചികിത്സയ്‌ക്കെന്നുപറഞ്ഞ് തന്റെ കൈയില്‍ നിന്ന് അമല്‍ പണം പല തവണയായി വാങ്ങിയെന്നും തുടര്‍ന്ന് പീഡിപ്പിച്ചെന്നുമാണ് പരാതി.

പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാല്‍ ചാനലിലെ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Keywords: Amal Vishnudas, Matrubhumi News



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സീനിയര്‍ ന്യൂസ് എഡിറ്ററെ മാതൃഭൂമി ചാനല്‍ സസ്‌പെന്‍ഡ് ചെയ്തു