മുംബയ്: ഒരു രൂപ പോലും വില ഈടാക്കാതെ ഫോര്‍ ജി ഫോണുമായി ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്...
മുംബയ്: ഒരു രൂപ പോലും വില ഈടാക്കാതെ ഫോര്‍ ജി ഫോണുമായി ഇന്ത്യന്‍ വിപണി പിടിച്ചടക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക യോഗത്തിലാണ് ചെയര്മാന് മുകേഷ് അംബാനിയെ 4 ജി ഫോണിന്റെ വരവ് പ്രഖ്യാപിച്ചത്. 'ജിയോ ഫോണ്‍' എന്ന പേരിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.
വോയിസ് കോളുകള്‍ സൗജന്യമായിരിക്കും. മിതമായ നിരക്കില്‍ ഡാറ്റ ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 15 ന് ജിയോ ഫോണ്‍ ഉപഭോക്താക്കളുടെ കൈയിലെത്തും. രാജ്യത്തെ 50 കോടിയോളം ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. ഇതു ലഭ്യമാക്കുകയാണ് തന്റെ ദൗത്യമെന്നും മുകേഷ് പറയുന്നു.
പ്രതിമാസം 153 രൂപ എന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഏത് ടിവിയുമായും കണക്ട് ചെയ്യാന്‍ സൗകര്യമുള്ളതാണ്.
മുകേഷ് അംബാനിയുടെ മക്കളായ ആകാശിന്റെയും ഇഷയുടെയും ബിസിനസ് പ്രവേശം കൂടിയായി ഈ ചടങ്ങ്. ഇരുവരും അച്ഛനൊപ്പം ചടങ്ങില്‍ പങ്കെടുക്കുകയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു.
അംബാനിയുടെ ഓഫറുകള്‍ ഇങ്ങനെ:
* ഫോണിന്റെ ദുരുപയോഗം തടയാന്‍ 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഈ തുക മൂന്നു വര്‍ഷത്തിനുശേഷം തിരിച്ചുനല്‍കും.* 2017 അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങും. ഒരു ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കും.
* ഇന്ത്യയിലെ 22 ഭാഷകളെ ഈ ഫോണ്‍ പിന്തുണയ്ക്കും. ജിയോ ഫോണില്‍നിന്നുള്ള എല്ലാ വോയ്സ് കോളുകളും സൗജന്യം.
* ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കും.
* വോയിസ് റെക്കഗ്നിഷന്‍ സൗകര്യമുള്ള ഫോണായിരിക്കുമിത്.
* ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ജിയോഫോണ്‍ നല്‍കും. ഓഗസ്റ്റ് 24 മുതല്‍ പ്രീ ബുക്കിങ് സൗകര്യം. ഓഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫോണ്‍ നല്‍കും.
* ഫോണിനൊപ്പം 'ജിയോഫോണ്‍ ടിവി കേബിള്‍' കൂടി ഉപഭോക്താക്കള്‍ക്കു നല്‍കും. ഏതു ടിവിയുമായും ഈ കേബിള്‍ വഴി ജിയോ ഫോണ്‍ ബന്ധിപ്പിക്കാം.
* രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകളുമുണ്ട്.
Keywords: Reliance, Indian market , Chairman , Managing Director, Reliance Industries Ltd , Mukesh Ambani , 4G, Geo Phone, My job , TV
COMMENTS