കൊച്ചി: സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരേ പരാതിപ്പെട്ട നടി വിശദീകരണവുമായി രംഗത്ത്. ഇതോടെ, ജീനിന്റെ അച്ഛന് ലാല്‍ നല്കിയ വിശദീകരണത്തില...
കൊച്ചി: സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരേ പരാതിപ്പെട്ട നടി വിശദീകരണവുമായി രംഗത്ത്. ഇതോടെ, ജീനിന്റെ അച്ഛന് ലാല്‍ നല്കിയ വിശദീകരണത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായ മറുപടിയാണ് നടി നല്‍കിയിരിക്കുന്നത്.
ഒരു പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ ഭാഗം വിശദീകരിച്ചത്. നടി പറയുന്നു :
ലൈംഗിക ചുവയോടെ സംസാരിച്ചതിനല്ല ജീനിനെതിരേ പരാതി കൊടുത്തിരിക്കുന്നത്. ആദ്യം തന്നെ വച്ചു ഷൂട്ട് ചെയ്യുകയും പിന്നീട് തന്നെ മാറ്റി ശരീരഭാഗങ്ങള്‍ വൃത്തികെട്ട രീതിയില്‍ പ്രദര്‍ശിപ്പിച്ച് മറ്റാരെയോ വച്ച് ഷൂട്ട് ചെയ്തു തന്റേതെന്നു തോന്നത്തക്ക രീതിയില്‍ വയറും പിന്‍ഭാഗവും കൊടുത്തതിനാണ് കേസ് കൊടുത്തത്.
ബോഡി ഡബിളെന്നു സിനിമാക്കാര് പറയുന്ന മോശം പ്രവൃത്തിക്ക് തന്നെ ഉപയോഗപ്പെടുത്തിയതിനാണ് കേസ്. കേസ് കൊടുത്തിരിക്കുന്നത് ജീന്‍ പോള്‍ ലാല്‍, അനൂപ്, അനിരുദ്ധ് എന്നീ ടെക്നീഷ്യന്മാര്ക്കെതിരേയുമാണ്.
നടന് ശ്രീനാഥ് ഭാസിക്കെതിരേ പരാതിപ്പെട്ടിട്ടില്ലെന്നും നടി പറഞ്ഞു. ഒരു വിനോദ ചാനലിലെ അവതാരകയായ നടി ഉസ്താത് ഹോട്ടലെന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
എന്നാല്‍ ഇതിനെക്കുറിച്ച് ജീനിന്റെ അച്ഛന് ലാല്‍ പറഞ്ഞത് മറ്റൊരു കഥയായിരുന്നു. അത് ഇവിടെ വായിക്കാം:
COMMENTS