ദുബായ്: യുഎഇയില്‍ ശമ്പളം കിട്ടാതെ കപ്പലില്‍ കുടുങ്ങിപ്പോയ മലയാളി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ജീവനക്കാരെ നാട്ടിലേക്കു മടക്കി അയച്ചു. ഇന...
ദുബായ്: യുഎഇയില്‍ ശമ്പളം കിട്ടാതെ കപ്പലില്‍ കുടുങ്ങിപ്പോയ മലയാളി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ജീവനക്കാരെ നാട്ടിലേക്കു മടക്കി അയച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മോചനത്തിനു വഴി തുറന്നത്.
മലയാളിയായ സുബിത് സുകുമാരന്‍, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അമിത് ചന്ദല്‍, ഹരിയാനയില്‍ നിന്നുള്ള നായിബ് എസ്, പഞ്ചാബില്‍ നിന്നുള്ള വിക്രം എസ്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹരേന്ദ്ര എസ് എന്നിവരാണ് നാട്ടിലേക്കു മടങ്ങുന്നത്.
യു.എന്‍ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, കംപ്ട്രോളര്‍ ജനറല്‍ ഒഫ് പനാമ എന്നിവരുടെ ഇടപെടലാണ് ഇവരുടെ മോചനം സാദ്ധ്യമാക്കിയത്.
ഇവര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാതെ കപ്പലുടമ പറ്റിക്കുകയായിരുന്നു.
COMMENTS