ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ കിരീടം ചൂടി. 12 സ്വര്‍ണവും അഞ്ചു വ...
ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ചൈനയെ പിന്തള്ളി ഇന്ത്യ കിരീടം ചൂടി.
12 സ്വര്‍ണവും അഞ്ചു വെള്ളിയും 12 വെങ്കലവുമടക്കം 29 മെഡലുകള്‍ നേടിയാണ് ഇന്ത്യ 44 വര്‍ഷത്തെ ചരിത്രം തിരിത്തിയെഴുതിയത്.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ 1985ല്‍ 10 സ്വര്‍ണവും അഞ്ചു വെള്ളിയും ഏഴു വെങ്കലവുമുള്‍പ്പെടെ 22 മെഡലുകള്‍ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അന്ന് പി.ടി. ഉഷ മാത്രം അഞ്ചു സ്വര്‍ണം നേടിയിരുന്നു.
1989ല്‍ ന്യൂഡല്‍ഹി ചാന്പ്യന്‍ഷിപ്പിലും ഇന്ത്യ 22 മെഡലുകള്‍ നേടി. എട്ടു സ്വര്‍ണവും അഞ്ചു വെള്ളിയും ഏഴു വെങ്കലവുമായിരുന്നു അന്നത്തെ നേട്ടം.
ഇക്കുറി രണ്ടു സ്വര്‍ണമുള്‍പ്പെടെ 13 മെഡലുകള്‍ നേടിയ മലയാളികളാണ് രാജ്യത്തിന് നേട്ടത്തിന് അടിത്തറയിട്ടത്. പങ്കെടുത്ത 18 മലയാളികളില്‍ 13 പേര്രും മെഡല്‍ നേടി. മുഹമ്മദ് അനസിനും പി.യു. ചിത്രയ്ക്കും സ്വര്‍ണം ലഭിച്ചു. അനസിന് 400 മീറ്ററിനു പുറമേ 4ഃ400 മീറ്റര്‍ റിലേയിലും സ്വര്‍ണമുണ്ട്.
ആദ്യദിനം മുതല്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിറുത്തിയിരുന്നു. കരുത്തരായ ടീമിനെയല്ല ചൈന അയച്ചതെന്നതും ഇന്ത്യയ്ക്ക് മുന്നേറ്റത്തിനു ഗുണമായി.
COMMENTS