BREAKING NEWS
Search

304 റണ്‍സിന് ലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യ ഒന്നാം ടെസ്റ്റ് ആഘോഷമാക്കി


സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 600, രണ്ടാം ഇന്നിംഗ്‌സ് 240/3 ഡിക്ലയേര്‍ഡ്. ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ് 291, രണ്ടാം ഇന്നിംഗ്‌സ് 245

ഗാലെ : ശ്രീലങ്കയെ ആദ്യ ടെസ്റ്റില്‍ ഒരു ദിനം ബാക്കിനില്‍ക്കെ 304 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി.

മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ഇന്ത്യ ലീഡ് നേടി. 550 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ ലങ്ക 245 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരാണ് ലങ്കയെ ചുട്ടെരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.

97 റണ്‍സ് നേടിയ കരുണരത്‌നെയും 67 റണ്‍സ് നേടിയ ഡിക്‌വല്ലയുമാണ് ലങ്കന്‍ നിരയില്‍ പൊരുതി നോക്കിയത്. പരിക്കേറ്റ് അസീല ഗുണരത്‌നെ, രങ്കണ ഹെരാത്ത് എന്നിവര്‍ ലങ്കന്‍ നിരയില്‍ ബാറ്റ് ചെയ്യാന്‍ എത്തിയതുമില്ല. ആദ്യ ഇന്നിംഗ്‌സിലും ഗുണരത്‌നെ ബാറ്റ് ചെയ്തില്ല.

ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 240/3 ന് ഡിക്ലയര്‍ ചെയ്തിരുന്നു. 103 റണ്‍സ് നേടി ക്യാപ്റ്റന്‍ വിരാട് കോലി പുറത്താകാതെ നിന്നു. ഓപ്പണര്‍ അഭിനവ് മുകുന്ദ് 81 റണ്‍സ് നേടി പുറത്തായി. 23 റണ്‍സോടെ രഹാനെ പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്‌സില്‍ അതിവേഗ സെഞ്ചുറി കുറിച്ച ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍.





India defeats Sri Lanka by 304 runs in the first test in Galle.

Score: India first innings 600 and 2nd innings 240/3 declared. Sri Lanka first innings 291 and 245 in the second innings.

India lead 1-0 in the three-match series. Sri Lanka were bowled out for 245 in their second innings with a challenging 550-run target. Ravindra Jadeja and R Ashwin took three wickets each.

Keywords: Karunaratna,   Gautaratne , Rangana Herath , Gautam Gambhir,  Captain Virat Kohli , Opener Abhinav Mukund , Rahane ,
Shikhar Dhawan







vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ 304 റണ്‍സിന് ലങ്കയെ ചുരുട്ടിക്കെട്ടി ഇന്ത്യ ഒന്നാം ടെസ്റ്റ് ആഘോഷമാക്കി