Search

ശാരികക്ഷമതയുള്ള ഐപിഎസുകാര്‍ക്കു മാത്രം ഇനി പ്രമോഷന്‍, ചട്ടങ്ങള്‍ കേന്ദ്രം കര്‍ക്കശമാക്കുന്നു, ഷേപ്പ് 1 അല്ലെങ്കില്‍ പ്രമോഷനില്ലഅഭിനന്ദ്


ശാരീരികക്ഷമതയ്ക്കു പുറമേ, മാനസികാരോഗ്യം, നല്ല കേഴ്‌വി, നല്ല കാഴ്ചശക്തി എന്നിവയെല്ലാമുണ്ടെങ്കില്‍ മാത്രമേ ഷേപ്പ് 1 ആയി പരിഗണിക്കുകയുള്ളൂ.

ഫിറ്റ്‌നസ് തെളിയിക്കേണ്ടത് അംഗീകൃത സര്‍ക്കാര്‍ ആശുപത്രിയിലോ അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് മെഡിക്കല്‍ ബോര്‍ഡിനു മുന്നിലോ
ഡി.ഐ.ജി, ഐ.ജി, എഡിജി, ഡി.ജി റാങ്കുകളിലുള്ളവര്‍ക്ക് ശാരീരികക്ഷമത തീര്‍ത്തും നിര്‍ബന്ധം


ന്യൂഡല്‍ഹി: കുടവയറും ചാടി കാര്‍ട്ടൂണ്‍ കഥാപാത്രം പോലെ നടക്കുന്ന ഐപിഎസ് ഓഫീസര്‍മാര്‍ക്ക് ഇനിമുതല്‍ സ്ഥാനക്കയറ്റമില്ല. പ്രമോഷന് ശാരീരിക ക്ഷമത കര്‍ക്കശമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

സേനയിലും പാരാ മിലിട്ടറിയിലും നടപ്പാക്കിക്കഴിഞ്ഞ ഈ പദ്ധതി ഐപിഎസുകാര്‍ക്കും കര്‍ക്കശമാക്കുകയാണ്. ഷേപ്പ് 1 സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ ഇതനുസരിച്ചു സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. ശാരീരികക്ഷമതയ്ക്കു പുറമേ, മാനസികാരോഗ്യം, നല്ല കേഴ്‌വി, നല്ല കാഴ്ചശക്തി എന്നിവയെല്ലാമുണ്ടെങ്കില്‍ മാത്രമേ ഷേപ്പ് 1 ആയി പരിഗണിക്കുകയുള്ളൂ.

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജൂലായ് മൂന്നിനകം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

സ്ഥാനക്കയറ്റം ലഭിക്കുന്നതിന് കാലാകാലങ്ങളില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ശാരീരിക ക്ഷമതയ്ക്ക് വിധേയമാകണമെന്ന ഭേദഗതി ചേര്‍ക്കുന്നതിന് ഐ.പി.എസ് (പേ) നിയമത്തില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.


ഒരു അംഗീകൃത സര്‍ക്കാര്‍ ആശുപത്രിയിലോ അല്ലെങ്കില്‍ സര്‍ട്ടിഫൈഡ് മെഡിക്കല്‍ ബോര്‍ഡിനു മുന്നിലോ വേണം ശാരീരികക്ഷമത തെളിയിക്കേണ്ടത്. ഡി.ഐ.ജി, ഐ.ജി, എഡിജി, ഡി.ജി റാങ്കുകളിലുള്ളവര്‍ പലപ്പോഴും സംഘര്‍ഷഭൂമിയിലും മറ്റും മുന്‍നിരയില്‍ നിന്ന് നയിക്കേണ്ടി വരാറുണ്ട്. അതിനാലാണ് ഇവരുടെ ശാരീരികക്ഷമത ഗൗരവത്തോടെ എടുക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരില്‍ നിന്ന് വ്യത്യസ്തമായി, അടിയന്തര ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശാരീരികമായ കരുത്ത് അത്യാവശ്യമാണെന്നാണ് വിലയിരുത്തല്‍.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ പ്രവേശന സമയത്ത് നീന്തല്‍, ക്രോസ് കണ്‍ട്ര റേസിംഗ് തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കും. പിന്നെ അധികമാരും ശാരീരികക്ഷമത പാലിക്കാറില്ലെന്നതാണ് സത്യം. പിന്നെ ഇത്തരം പരിശോധനകള്‍ക്കൊന്നും ഇവര്‍ വിധേയരാവാറുമില്ല. പക്ഷേ, ജോലിക്കാലത്തെല്ലാം ഇവര്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.


Those who are having Shape 1 fitness certificate will be considered for promotion in IPS ranks soon.
This scheme, implemented in the Army and Para-Military, is also implementing in the IPS rigorous.

The Center has asked the States and Union Territories to submit suggestions and opinions by July 3 in this regard.

The central intention is to include the IPS (Pay) Act to be amended for the requirement of physical fitness according to the instructions issued by the home ministry from time to time for promotion.

Fitness must be proven before a recognized government hospital or a certified medical board. People in DIG, IG, ADG and DG rank often come to the front of the conflicting grounds. That is why they take their fitness seriously. Physical strength is essential for handling emergency situations.

Keywords: IPS, IAS, DIG, IG, ADG, Shape1, Fitness, Yogavyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശാരികക്ഷമതയുള്ള ഐപിഎസുകാര്‍ക്കു മാത്രം ഇനി പ്രമോഷന്‍, ചട്ടങ്ങള്‍ കേന്ദ്രം കര്‍ക്കശമാക്കുന്നു, ഷേപ്പ് 1 അല്ലെങ്കില്‍ പ്രമോഷനില്ല