പഴുതുകളില്ലാത്ത വിധം തെളിവുകള്‍ ലഭിച്ചപ്പോള്‍ എല്ലാം ഇന്നു രാവിലെ ദിലീപിനെ വിളിച്ചുവരുത്തി അദ്ദേഹത്തിനു മുന്നില്‍ പൊലീസ് നിരത്തി. ഇതോട...
പഴുതുകളില്ലാത്ത വിധം തെളിവുകള്‍ ലഭിച്ചപ്പോള്‍ എല്ലാം ഇന്നു രാവിലെ ദിലീപിനെ വിളിച്ചുവരുത്തി അദ്ദേഹത്തിനു മുന്നില്‍ പൊലീസ് നിരത്തി. ഇതോടെ, ഗത്യന്തരമില്ലാതെ ദിലീപ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റിലേക്കു പൊലീസ് നീങ്ങിയത്
റോയ് പി തോമസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റുചെയ്തത് എല്ലാ തെളിവുകളും ഉറപ്പാക്കിയ ശേഷം.
മലയാള സിനിമയിലെ സൂപ്പര്‍താര പദവിയുള്ള വ്യക്തിയായതിനാല്‍, കേസ് കോടതിയിലെത്തുമ്പോള്‍ ഒരു തിരച്ചടിയും ഉണ്ടാവാത്ത വിധം വേണം തെളിവുകളെന്ന് ഉന്നതത്തില് നിന്ന് അന്വേഷണ സംഘത്തിനു വ്യക്തമായ നിര്‍ദ്ദേശം കൊടുത്തിരുന്നു.
ഇതനുസരിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനാണ് പൊലീസ് ഇതുവരെ ശ്രമിച്ചിരുന്നത്. പഴുതുകളില്ലാത്ത വിധം തെളിവുകള്‍ ലഭിച്ചപ്പോള്‍ എല്ലാം ഇന്നു രാവിലെ ദിലീപിനെ വിളിച്ചുവരുത്തി അദ്ദേഹത്തിനു മുന്നില്‍ പൊലീസ് നിരത്തി. ഇതോടെ, ഗത്യന്തരമില്ലാതെ ദിലീപ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റിലേക്കു പൊലീസ് നീങ്ങിയത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടിയ വേളയില്‍ പള്‍സര്‍ സുനി പൊലീസിനോടു പറഞ്ഞ കാര്യങ്ങളും അറസ്റ്റിനു നിദാനമായി. ഇക്കാര്യങ്ങള്‍ എന്തൊക്കെയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഇതേസമയം, ദിലീപിനെതിരാണ് തെളിവുകളെല്ലാമെന്ന് ഡിജിപിയേയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയേയും അന്വേഷക സംഘം അറിയിച്ചു. തെളിവുകളെല്ലാം എതിരാണെങ്കില്‍ പിന്നെ മുന്‍പിന്‍ നോക്കേണ്ടതില്ലെന്നും അറസ്റ്റിലേക്കു പോകാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശം കൊടുത്തു.
മാത്രമല്ല, മാധ്യമങ്ങള്‍ക്ക് അധികം വിചാരണയ്ക്കും ചര്‍ച്ചയ്ക്കും ഇടകൊടുക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷക സംഘത്തിനു നിര്‍ദ്ദേശം കൊടുത്തിരുന്നു.
നടി ക്രൂരമായ പീഡനത്തിന് ഇരയാവുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപുമായി വളരെ അടുപ്പമുള്ള ഒരാളുടെ പക്കല്‍ എത്തിയതും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും ദിലീപ് കുടുങ്ങുന്നതിനു കാരണമായി മാറി.
Keywords: Dileep, Actress, Pulsar Suni, Actress
COMMENTS