Search

പൊലീസ് ഉന്നത തല യോഗം രാത്രി 11ന് അവസാനിച്ചു, പഴുതുകള്‍ അടച്ച ശേഷം അറസ്റ്റ്സ്വന്തം ലേഖകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്‌ളബില്‍ ചേര്‍ന്ന ഉന്നതതല യോഗം രാത്രി പതിനൊന്നു മണിയോടെ അവസാനിച്ചു.

യോഗത്തിനു ശേഷം പുറത്തുവന്ന ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, തെളിവുകളെല്ലാം വിലയിരുത്തിയെന്നും ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യലുണ്ടാകുമെന്നും  ആലുവ എസ്പി എ.വി. ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.

ഇതേസമയം, അന്വേഷണ സംഘത്തിനു ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യാന്‍ തത്വത്തില്‍ തീരുമാനമായതായി അറിയുന്നു.
പള്‍സര്‍ സുനി ജയിലില്‍ നിന്നു നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ അന്വേഷണ സംഘത്തിനു കിട്ടി. ഇതു കൂടാതെ, നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങളും പല സംശയങ്ങള്‍ക്കും ഇട നല്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്.

പീഡനത്തിന് ഇരയായ നടിയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. പുതിയ തെളിവുകള്‍ വച്ച് നടിയുമായി വീണ്ടും സംസാരിച്ച് ചില സംശയങ്ങള്‍ ദൂരീകരിക്കുകയാണ് ലക്ഷ്യം.

രാത്രി 7.15നാണ് യോഗം തുടങ്ങിയത്. അന്വേഷണ സംഘത്തിലുള്ള ആലുവ എസ്പി എ.വി. ജോര്‍ജ്, പെരുന്പാവൂര്‍ സിഐ ബൈജു എന്നിവരുമായാണ് ഐജി കശ്യപ് കാര്യങ്ങള്‍ ചര്‍ച്ചചെയ്തത്.

പുതിയ മൊഴികള്‍ വിശദമായി യോഗം ചര്‍ച്ചചെയ്തു. ഇതില്‍ നടന്‍ ദിലീപിനും സഹായികള്‍ക്കുമുള്ള പങ്കും ചര്‍ച്ചാവിഷയമായി.

ഇതുവരെ ലഭിച്ച തെളിവുകളെല്ലാം കോര്‍ത്തിണക്കി, കോടതിയിലെത്തിയാല്‍ ഒരു തിരിച്ചടിക്കും സാദ്ധ്യതയില്ലാത്തവിധം പഴുതുകള്‍ അടച്ച ശേഷം മതി അറസ്‌റ്റെന്നാണ് തീരുമാനം.

അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ യോഗത്തില്‍ പങ്കെടുത്തില്ല. അവര്‍ തിരുവനന്തപുരത്താണുള്ളത്.

ഇതേസമയം, ഇതുവരെയുള്ള അന്വേഷണത്തില്‍ യോഗം തൃപ്തി പ്രകടിപ്പിച്ചു. ഐജി ദിനേന്ദ്ര കശ്യപിന്റെ ബുദ്ധിപരമായ നീക്കങ്ങളാണ് അടഞ്ഞുവെന്നു കരുതിയ അദ്ധ്യായങ്ങള്‍ തുറക്കാന്‍ പൊലീസിനെ സഹായിച്ചത്.

അഞ്ചു വര്‍ഷത്തോളം സിബിഐയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യപ്രതി പള്‍സര്‍ സുനിക്കു ജയിലില്‍ ഫോണ്‍ ലഭ്യമാക്കിയത്. ഇതോടെ, സുനി പലരെയും വിളിക്കുകയും അതുവഴി കേസിന്റെ കുരുക്കഴിയുകയുമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ഫോണ്‍ കോളുകളും പൊലീസിനു റെക്കോഡ് ചെയ്യാനുമായി. ഇത് സുപ്രധാന തെളിവായി മാറുകയും ചെയ്തു. A high level meeting convened by IG Dinesh Kashyap at Aluva Police Club ended at 11:00 pm.

The meeting began at 7.15 pm. Aluva SP AV George and Periyoor CI Baiju discussed the issues. The role of actor Dileep and his associates in this regard was also discussed.

All of the evidence received so far are decisive, and the culprits will be arrested after closing the loopholes.

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പൊലീസ് ഉന്നത തല യോഗം രാത്രി 11ന് അവസാനിച്ചു, പഴുതുകള്‍ അടച്ച ശേഷം അറസ്റ്റ്