കൊച്ചി: എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് അധികാരത്തിലേറിയതെന്നും എല്ലാം ശരിയാക്കാന്‍ ഇനിയാരാണ് വരുന്നതെന്നും കേരള സര്‍ക്കാരിനോട് ഹൈക്കോടത...
കൊച്ചി: എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് അധികാരത്തിലേറിയതെന്നും എല്ലാം ശരിയാക്കാന്‍ ഇനിയാരാണ് വരുന്നതെന്നും കേരള സര്‍ക്കാരിനോട് ഹൈക്കോടതി. മൂന്നാറിലെ ഭൂമികൈയേറ്റം ഒഴിപ്പിക്കുന്ന വിഷയത്തിലാണ് സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
മൂന്നാറിലെ ലൗ ഡേല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. റിസോര്‍ട്ട് നില്‍ക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സര്‍ക്കാരിന് തടസ്സമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഈ കേസിന്റെ വിധി പകര്‍പ്പിലാണ് സര്‍ക്കാരിനോട് സുപ്രധാന ചോദ്യം ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകള്‍ മുന്‍കാലത്തും കോടതികളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അവ നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചുമതല. അതിനുവേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും കോടതി ഓര്‍മിപ്പിക്കുന്നു.
മൂന്നാറിലെ ലൗ ഡേല്‍ റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്കിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയ പശ്ചാത്തലത്തില്‍ കോടതിയുടെ പരാമര്‍ശം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
സബ് കളക്ടറുടെ നോട്ടീസ് ചോദ്യം ചെയ്ത് റിസോര്‍ട്ട് ഉടമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സ്വകാര്യ വ്യക്തിക്ക് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കോടതി ഹര്‍ജി തള്ളിയത്.
സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കോടതി വിധിച്ചിരുന്നു.
ഇതിനിടെയാണ് സബ് കളക്ടറെ ഒഴിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ പുതിയ നീക്കം നടത്തിയത്. ഇതു ഭൂമാഫിയയെ സഹായിക്കാനാണെന്ന ധാരണ പരന്നിരുന്നു.
Keywords: Kerala, Pinarayi Vijayan, High Court, Munnar
COMMENTS