Search

രാജീവ് ഗാന്ധിയുടെ ഘാതകരുടെ മകള്‍ ഹരിത്രയ്ക്കു വിവാഹം, കണ്ണീരോടെ അമ്മ നളിനി കോടതിക്കു മുന്നില്‍

Haritra nalini murugan


ദീപക് നമ്പ്യാര്‍

ചെന്നൈ:  മകളുടെ വിവാഹത്തിനായി ലണ്ടനിലേക്കു പോകാന്‍ അനുമതി തേടി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിന ശ്രീഹരന്‍ കോടതിക്കു മുന്നിലെത്തുമ്പോള്‍ മകള്‍ ഹരിത്രയെക്കുറിച്ചുള്ള ചോദ്യം പ്രസക്തമാവുന്നു.

രാജീവ് വധക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലാവുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. ഹരിത്രയെ പ്രസവിച്ചതും അവള്‍ അഞ്ചു വയസ്സുവരെ വളര്‍ന്നതും വെല്ലൂരിലെ ജയിലിലായിരുന്നു.

അഞ്ചു വയസ്സായപ്പോഴാണ് കുട്ടിയെ പുറത്തേയ്ക്കു വിട്ടത്. നളിനിയുടെ അച്ഛനമ്മമാരോടൊപ്പമാണ് ഹരിത്ര ശ്രീലങ്കയിലേക്കു പോയിരുന്നു. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹരിത്ര ലണ്ടനിലേക്കു പോയ വിവരം പുറത്തറിയുന്നത്. അവിടെ സ്‌കൂള്‍ പഠനത്തിനു ശേഷം ഗഌസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുവെന്നു മാത്രമാണ് പിന്നീട് പുറത്തറിഞ്ഞത്.
ഇപ്പോള്‍ 24 വയസ്സുള്ള ഹരിത്രയുടെ വിവാഹമായെന്നതാണ് പുറത്തുവരുന്ന അടുത്ത വാര്‍ത്ത. ഇത്രയും കാലവും സുരക്ഷാ കാരണങ്ങളാല്‍ ഹരിത്രയുടെ വിവരങ്ങള്‍ അധികൃതരും കുടുംബവും അധികം പുറത്തുവിട്ടിട്ടില്ല.

ജയില്‍ വിട്ട ശേഷം ഒരിക്കല്‍ മാത്രമാണ് ഹരിത്രയ്ക്ക് അച്ഛനമ്മമാരെ വന്നു കാണാന്‍ അനുമതി കിട്ടിയത്. തന്റെ അച്ഛനമ്മമാരോടു പൊറുക്കണമെന്ന് ഹരിത്ര സോണിയാ ഗാന്ധിയോടും രാഹുലിനോടും പ്രിയങ്കയോടും അഭ്യര്‍ത്ഥിച്ചിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി തനിക്കു മകളുടെ അടുത്തേയ്ക്കു പോകാന്‍ ആറുമാസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതിയോടു ചോദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ വിഷയം കോടതി പരിഗണിക്കും.

തനിക്ക് ഒരിക്കലും പരോള്‍ കിട്ടിയിട്ടില്ലെന്നും മകളുടെ വിവാഹത്തിനെങ്കിലും മാനുഷിക പരിഗണന വച്ചു തന്നെ പോകാന്‍ അനുവദിക്കണമെന്നുമാണ് നളിനിയുടെ അഭ്യര്‍ത്ഥന.

വെല്ലൂരിലെ സ്ത്രീകളുടെ ജയിലില്‍ കഴിയുന്ന നളിനി, തമിഴ്‌നാട് മുഖ്യമന്ത്രിക്കും  ജയില്‍ ഇന്‍സ്‌പെക്ടര്‍ ജനറലിനും പരോള്‍ തേടി നേരത്തേ അപേക്ഷ കൊടുത്തിരുന്നു.

ജീവപര്യന്തം തടവുകാരി എന്ന നിലയില്‍ രണ്ട് വര്‍ഷത്തിനുളളില്‍ ഒരു മാസത്തേക്ക് സാധാരണ അവധിക്ക് അര്‍ഹതയുണ്ടെന്ന് നളിനി പറഞ്ഞു. 26 വര്‍ഷമായി ഒരിക്കലും പരോള്‍ കിട്ടാതെ താന്‍ ജയിലില്‍ കഴിയുകയാണ് നളിനി ഹര്‍ജിയില്‍ പറയുന്നു.

ലണ്ടനില്‍ താമസിക്കുന്ന എന്റെ മകള്‍ ഹരിത്രയുടെ വിവാഹത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുള്ളതുകൊണ്ട് 2016 നവംബര്‍ 12 ന് ആറുമാസം പരോള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഞാന്‍ പ്രാതിനിധ്യം നല്‍കിയിരുന്നു.

പ്രതികരണമൊന്നും ഉണ്ടായില്ല. ജനുവരി 23 ന് ഐ ജി പ്രിസണ്‍സിലേക്ക് മറ്റൊരു അപേക്ഷയും അയച്ചു. എന്നാല്‍ ഇതിന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് കോടതിയെ സമീപിക്കുന്നത്, നളിനി പറഞ്ഞു.

നളിനിയെ ആദ്യം വധ ശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് പിന്നീട് ജീവപര്യന്തം തടവായി ഇളവു ചെയ്യുകയുമായിരുന്നു.

1991 മെയ് 21 നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ നളിനിയുടെ ഭര്‍ത്താവ് മുരുഗന്‍ ഉള്‍പ്പെടെ നാല് പേരെ സുപ്രീംകോടതി വധശിക്ഷയ്ക്കു വിധിച്ചു. ശിക്ഷ യഥാകാലം നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.Nalini Sreeharan, the accused in the Rajiv Gandhi assassination case, has been asked to leave for London for her daughter's wedding. The question about her daughter Harithra becomes relevant.

Nalini was pregnant when he was arrested in the Rajiv Gandhi assassination case.

At the age of five, she left the jail and  went to Sri Lanka with her grand parents.

Years later, Harithra went to London. It was only after studying in the University of Glasgow after schooling.

Keywords: Deepak Nambiar, Chennai, Nalini Sreeharan  Rajiv Gandhi assassination case,  London , daughter's wedding,  Harithr, Vellore,Sri Lanka, Rahul , Priyanka,   Tamil Nadu chief minister vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “രാജീവ് ഗാന്ധിയുടെ ഘാതകരുടെ മകള്‍ ഹരിത്രയ്ക്കു വിവാഹം, കണ്ണീരോടെ അമ്മ നളിനി കോടതിക്കു മുന്നില്‍