പത്തനംതിട്ട: പത്തനംതിട്ട, കല്ലേലി മുക്കില്‍ പതിനേഴുകാരിയുടെ ദേഹത്ത് യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കുരീത്തെക...
പത്തനംതിട്ട: പത്തനംതിട്ട, കല്ലേലി മുക്കില്‍ പതിനേഴുകാരിയുടെ ദേഹത്ത് യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കുരീത്തെക്ക കോളനിയിലെ ശാരി (17) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കടമ്മനിട്ട സ്വദേശി സജില്‍ (23) പെണ്‍കുട്ടിയുടെ ശരീരത്തില്‍ തീകൊളുത്തിയത്. ഇയാള്‍ ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പെണ്‍കുട്ടിയും സജിലും അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ കല്ലേലി മുക്കിലെ വീട്ടില്‍ വൈകുന്നേരത്തോടെ അച്ഛനമ്മമാര്‍ ഇല്ലാത്ത സമയത്താണ് യുവാവ് എത്തിയത്.
സജില്‍ പെണ്‍കുട്ടിയോട് വീട്ടില്‍ നിന്ന് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പെണ്‍കുട്ടി അതിനു തയ്യാറായില്ല.
ഇതില്‍ പ്രകോപിതനായ സജില്‍ ഒരു മണിക്കൂറിനു ശേഷം പെട്രോളുമായി മടങ്ങിയെത്തി വീട്ടിനുള്ളില്‍ കയറി പെണ്‍കുട്ടിയുടെ തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം പത്തനംതിട്ട ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
Tags: Police, Crime, Pathanamthitta, MedicalCollege

COMMENTS