Search

ലണ്ടനില്‍ വീണ്ടും വന്‍ തീപിടുത്തം

ലണ്ടന്‍: ലണ്ടനിലെ കാംഡന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. തീ നിയന്ത്രണവിധേയമായിട്ടില്ല. പത്ത് ഫയര്‍ എഞ്ചിനുകളും എഴുപതോളം അഗ്നിരക്ഷാസേനാംഗങ്ങളും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കഴാള്ച പുലര്‍ച്ചൊണ് പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രം കൂടിയായ കാംഡന്‍ മാര്‍ക്കറ്റില്‍ തീപിടിച്ചത്. കെട്ടിടത്തിന്റെ മൂന്നു നിലകള്‍ക്കും മേല്‍ക്കൂരയ്ക്കും തീപിടിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വിനോദസഞ്ചാരികള്‍ ധാരാളം എത്തുന്ന കാംഡന്‍ മാര്‍ക്കറ്റില്‍ ആയിരത്തോളം ഷോപ്പുകളും സ്റ്റോളുകളും ഭക്ഷണ ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷന്തോറും 28 മില്ല്യന്‍ ആളുകളാണ് ഇവിടം സന്ദര്‍ശിക്കുന്നത്. മുമ്പ് 2008ല്‍ ഇവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ട്.


Summary: Ten fire engines and more than 70 firefighters were battling a fire in London's Camden Market, a well-known tourist attraction, early Monday morning, the London Fire Brigade said.
In a statement, the Fire Brigade added that the first three floors and roof of a building within the market were on fire.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ലണ്ടനില്‍ വീണ്ടും വന്‍ തീപിടുത്തം