കലിഫോര്‍ണിയ : അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ വെഞ്ചുറ കൗണ്ടിയില്‍ ഹൈവേയുടെ മധ്യത്തില്‍ ചെറുവിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. തിരക്...
കലിഫോര്‍ണിയ : അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ വെഞ്ചുറ കൗണ്ടിയില്‍ ഹൈവേയുടെ മധ്യത്തില്‍ ചെറുവിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി.
തിരക്കേറിയ ഫ്രീവേയില്‍ വിമാനമിറങ്ങുന്നതു കണ്ട് കാര്‍ ഡ്രൈവര്‍മാര്‍ അമ്പരന്നു. ആര്‍ക്കും അപകടമൊന്നുമില്ലാതെ വിമാനം ഇറക്കാനായി.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര് സുരക്ഷിതരാണ്. പക്ഷേ, സംഭവം കനത്ത ഗതഗതക്കുരുക്കിന് ഇടയാക്കി.
സെസ്ന വിമാനത്തിന് യന്ത്രത്തകരാര്‍ വന്നതിനെ തുടര്‍ന്ന് പൈലറ്റ് സണ്‍റൈസ് ഹൈവേയില്‍ വിമാനമിറക്കുകയായിരുന്നു.
Keywords: California, Emergency landing, highway , Vancouver County, USA, Freeway , plane crash, traffic violations, Sunrise highway , engine failure
COMMENTS