കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ശനിയാഴ്ച അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായേക്കും. ക...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ശനിയാഴ്ച അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായേക്കും. കേസില്‍ ഇപ്പോള്‍ അപ്പുണ്ണി പ്രതിയല്ല.
അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു. അപ്പുണ്ണിയെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചിരുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷിച്ചിരുന്നു. അതിനിടെയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനു മുമ്പില്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചു ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ശ്രമം തുടങ്ങിയതിനിടെയാണ് ഇയാള്‍ മുങ്ങിയത്. ദിലീപിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന് എന്നറിയപ്പെടുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നത് കേസില്‍ നിര്‍ണ്ണായകമായേക്കും.
ദിലീപിനു ജാമ്യം കിട്ടുന്നതുവരെ പൊലീസിനു പിടികൊടുക്കാതിരിക്കാതിരിക്കാനാണ് ഇയാള്‍ ഒളിവില്‍ പോയതെന്നു കരുതുന്നു. ദിലീപിനു വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് തന്ത്രം പാളിയത്. മാത്രമല്ല, മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയ കേസിനേക്കാള്‍ ഗുരുതരമായ കേസാണിതെന്ന പ്രോസിക്യൂഷന്റെ വാദവും തിരിച്ചടിയായി.
ദിലീപ് പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഫോണില്‍ വിളിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നത് അപ്പുണ്ണിയാണ്. അതിനാല്‍, അപ്പുണ്ണിയെ കണ്ടെത്തുക അന്വേഷണസംഘത്തിനു പ്രധാനമാണ്.
Tags: Actress, Molestation, Police, Crime, Case, Dileep

COMMENTS