കൊച്ചി: നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വ്യാഴാഴ്ച വാദം കേട്ട് കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു...
കൊച്ചി: നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
വ്യാഴാഴ്ച വാദം കേട്ട് കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. ഇത്രയും സങ്കീര്‍ണവും ജനശ്രദ്ധ നേടിയതുമായ കേസായതിനാലാണ് വിധി പറയുന്നത് വൈകാന്‍ കാരണമെന്നാണ് സൂചന.
അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് രാംകുമാറാണ് ദിലീപിനു വേണ്ടി ഹാജരായത്.
ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ മജിസ്ട്രേട്ട് കോടതി നടത്തിയ നിരീക്ഷണത്തെ ഹൈക്കോടതി വിമര്‍ശിച്ചതു മാത്രമാണ് നടനു പ്രതീക്ഷ പകരുന്നത്.
എന്നാല്‍, ദിലീപിനു ഹൈക്കോടതി ജാമ്യം കൊടുക്കില്ലെന്നാണ് പ്രതീക്ഷയെന്നും ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞിരുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ നടന് ദോഷമുണ്ടാക്കുമോ എന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ട്.
ദിലീപിനു ജാമ്യം കൊടുക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന് സമര്‍ത്ഥിച്ചിട്ടുണ്ട്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകര്‍ പദ്ധതിയിടുന്നത്.
COMMENTS