ദിലീപ് നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകന് ജാമ്യാപേക്ഷ കൊടുക്കുന്ന വേളയില്‍ പൊലീസ് കസ്റ്റഡി അപേക്ഷയും കൊടുക്കും. ഗൗ...
ദിലീപ് നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകന് ജാമ്യാപേക്ഷ കൊടുക്കുന്ന വേളയില്‍ പൊലീസ് കസ്റ്റഡി അപേക്ഷയും കൊടുക്കും. ഗൗരവമുള്ള കേസായതിനാല്‍ ദിലീപിന് ഉടന്‍ ജാമ്യം കിട്ടാനിടയില്ല
സ്വന്തം ലേഖകന്‍
കൊച്ചി : അറസ്റ്റിലായ നടന് ദിലീപ് നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകനായ രാം കുമാറാണ് ദിലീപിനു വേണ്ടി ഹാജരാവുന്നത്.
ദിലീപിനെ റിമാന്‍ഡ് ചെയ്ത വേളയില്‍ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ കൊടുത്തില്ല. നാളെ ദിലീപിന്റെ അഭിഭാഷകന് ജാമ്യാപേക്ഷ കൊടുക്കുന്ന വേളയില്‍ പൊലീസ് കസ്റ്റഡി അപേക്ഷയും കൊടുക്കും.
ഇത്രയും ഗൗരവമുള്ള കേസായതിനാല്‍ ദിലീപിന് ഉടന്‍ ജാമ്യം കിട്ടാനിടയില്ലെന്ന സൂചനയാണ് നിയമജ്ഞര്‍ നല്‍കുന്നത്.
ഇന്നു ദിലീപ് ജയിലില്‍ കിടക്കട്ടെ എന്ന നിലപാടിലാണ് പൊലീസ്. കാരണം മാധ്യമങ്ങളും ജനവും നടനു പിന്നാലെയുള്ളതു തന്നെ. മാത്രമല്ല, മറ്റു പ്രതികളെ കൂടിക ചോദ്യം ചെയ്തു ചില കാര്യങ്ങള്‍ കൂടി പൊലീസിനു വ്യക്തത വരുത്തേണ്ടതുമുണ്ട്.
അതിനു ശേഷമാവും ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുപോവുക. മാത്രമല്ല, മറ്റു പ്രതികളില്‍ നിന്നും സാക്ഷികളില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ കൂട്ടിയോജിപ്പിച്ച് ദിലീപിനെതിരായ തെളിവുകള്‍ പൊലീസിനു മുറുക്കേണ്ടതുമുണ്ട്.
ഇന്നു രാവിലെ 6.45 ന് ദിലീപിനെ അങ്കമാലി മജിസിട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകകയായിരുന്നു. 25 മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി മജിസ്ട്രേട്ട് ലീനാ റിയാസ് ദിലീപിനെ ജില്ലാ ജയിലിലേക്ക് അയച്ചു.
ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടെ തടിച്ചുകൂടിയരുന്നു. ജനം കൂക്കിവിളിക്കുകയും നടനെതിരേ രോഷപ്രകടനം നടത്തുകയും ചെയ്തിരുന്നു.
ദിലീപിന് ചുറ്റും വലയം തീര്‍ത്താണ് പൊലീസ് അദ്ദേഹത്തെ മജിസ്ട്രേട്ടിന്റെ വീട്ടില്‍ കയറ്റിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷന് രാംകുമാറാണ് ദിലീപിന് വേണ്ടി ഹാജരായത്. റിമാന്‍ഡ് റിപ്പോര്‍ട്ട് ജഡ്ജി ദിലീപിനെ വായിച്ചു കേള്‍പ്പിച്ചു.
എന്തെങ്കിലു പറയാനുണ്ടോ എന്ന ചോദ്യത്തിന് തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു നടന്റെ മറുപടി. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജയിലില്‍ ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ദിലീപിനെ പ്രത്യേകം സെല്ലില്‍ പാര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
7.30ന് സബ് ജയിലില്‍ എത്തിച്ചപ്പോള്‍ അവിടെയും ജനക്കൂട്ടവും ചാനല്‍ കാമറകളുമുണ്ടായിരുന്നു. ദിലീപിനെ കണ്ടതും ജനം കൂക്കിവിളിച്ചു. അവിടെയും പതിവ് വളിപ്പന്‍ ചിരിയുമായി ദിലീപ് നിന്നു.
ശക്തമായ സുരക്ഷ ഒരുക്കിയായിരുന്നു ദിലീപിനെ മജിസ്ട്രേട്ടിന് മുന്നിലെത്തിച്ചത്. ഇന്നലെ രാത്രി തന്നെ കൊണ്ടുവരാനായിരുന്നു ആലോചനയെങ്കിലും സുരക്ഷാ പരിഗണനകള്‍ വച്ചായിരുന്നു ഇന്നത്തേയ്ക്കു മാറ്റിയത്.
COMMENTS