ദിലീപിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുകയും ഒപ്പം നേതൃനിരയിലുള്ള എല്ലാവരും ഒരുമിച്ചു രാജിവച്ച് പുതിയ നേതൃത്വത്തെ ഏല്പിക്കുകയ...
ദിലീപിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുകയും ഒപ്പം നേതൃനിരയിലുള്ള എല്ലാവരും ഒരുമിച്ചു രാജിവച്ച് പുതിയ നേതൃത്വത്തെ ഏല്പിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്കാണ് തത്വത്തില്‍ നേതൃത്വം എത്തിരിയിക്കുന്നത്
റോയ് പി തോമസ്
കൊച്ചി: നടി ആക്രമിക്കിപ്പട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നു പുറത്താക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായി.
അമ്മയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു ദിലീപ്. നിലവില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ട്രഷററുമാണ് ദിലീപ്.
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്ന് ഇക്കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിനു ശേഷം അമ്മ പ്രസിജഡന്റ് ഇന്നസെന്റ് പരസ്യമായി പറഞ്ഞിരുന്നു. അതുവരെ അമ്മയ്ക്കു രണ്ടു മക്കളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, സംഘടനയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലുമില്ലാത്ത സ്വാധീനവും സ്ഥാനവുമുള്ള ദിലീപിനെ സംരക്ഷിക്കുന്ന നീക്കമാണ് അവസാന നിമിഷം വരെയും ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരുന്നത്.
ഇതു സംഘടനയ്ക്ക് അപമാനമുണ്ടാക്കുകയും ജനരോഷത്തിനിടയാക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഇന്നസെന്റ് അടുപ്പക്കാരോടു പറഞ്ഞിരുന്നു.
യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ എംഎല്‍എമാരായ മുകേഷും ഗണേശ് കുമാറും ദിലീപിനു വേണ്ടി വാദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ എതിരിട്ടതും സംഘടനയ്ക്കു ചീത്തപ്പേരുണ്ടാക്കി.
ഇപ്പോള്‍ ദിലീപിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുകയും ഒപ്പം നേതൃനിരയിലുള്ള എല്ലാവരും ഒരുമിച്ചു രാജിവച്ച് പുതിയ നേതൃത്വത്തെ ഏല്പിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്കാണ് തത്വത്തില്‍ നേതൃത്വം എത്തിരിയിക്കുന്നത്.
ഇപ്പോള്‍ ആശുപത്രി ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് തിരിച്ചെത്തിയാലുടന്‍ ഇതു സംബന്ധിച്ച നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്.
Keywords: Dileep, Amma, Innocent
COMMENTS