BREAKING NEWS
Search

ജാമ്യാപേക്ഷ ദിലീപിനു കൂടുതല്‍ കുരുക്കാവുന്നു, പ്രതികാരം തീര്‍ക്കാന്‍ ലൈംഗിക പീഡനത്തിനു ക്വട്ടേഷന്‍ കൊടുക്കുന്നത് ഞെട്ടിച്ചതുവെന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടു കോടതി



 പ്രതികാരം തീര്‍ക്കാന്‍ ലൈംഗികമായി പീഡിപ്പിക്കുന്നതിനു ക്വട്ടേഷന്‍ കൊടുക്കുക എന്നത് കേട്ടുകേഴ്‌വി പോലും ഇല്ലാത്തതാണെന്നും ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നടനു ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി. ഗൂഢാലോചന നടന്നുവെന്നതില്‍ ഒരു സംശയവുമില്ലെന്നും അതിനു തെളിവുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള 11 പേജ് വരുന്ന ഉത്തരവില്‍ പറയുന്നു

സ്വന്തം ലേഖകന്‍

കൊച്ചി : പ്രതികാരം തീര്‍ക്കാന്‍ ലൈംഗികമായി പീഡിപ്പിക്കുന്നതിനു ക്വട്ടേഷന്‍ കൊടുക്കുക എന്നത് കേട്ടുകേഴ്‌വി പോലും ഇല്ലാത്തതാണെന്നും ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നടനു ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി വിലയിരുത്തി.

ഗൂഢാലോചന നടന്നുവെന്നതില്‍ ഒരു സംശയവുമില്ലെന്നും അതിനു തെളിവുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള 11 പേജ് വരുന്ന ഉത്തരവില്‍ കോടതി പറയുന്നു.

കോടതിയുടെ മറ്റു പരാമര്‍ശങ്ങള്‍:

* അന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കുന്നതിനാല്‍ കുറ്റാരോപിതനു ജാമ്യം കൊടുക്കാനാവില്ല.

* ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയത് സംശയം വര്‍ദ്ധിപ്പിക്കുന്നു.

* അപ്പുണ്ണിയെയും പ്രധാന പ്രതി സുനിയുടെ ആഅഭിഭാഷകനെയും ചോദ്യം ചെയ്യേണ്ടതുണ്ട്.

* പഴുതടച്ചുള്ള അടച്ചുള്ള ഗൂഢാലോചന നടന്നിരിക്കുന്നതിനാലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തും ജാമ്യം കരുതലോടെയേ അനുവദിക്കാന്‍ കഴിയൂ.

* നടിയെ പീഡിപ്പിക്കുന്ന ദൃശ്യം പകര്‍ത്താനുപയോഗിച്ച സെല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനാവാത്തതും ജാമ്യം നിഷേധിക്കാന്‍ കാരണമാണ്.

* മെമ്മറി കാര്‍ഡ് കണ്ടെത്താനാവാത്തത് ഇരയുടെ ജീവനുതന്നെ ഭീഷണിയാണ്. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്ത് അന്വേഷണത്തെ സ്വാധീനിക്കാനും സാദ്ധ്യത.

* പള്‍സര്‍ സുനി ബഌക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നു പറഞ്ഞു ദിലീപ് നല്കിയ പരാതി തന്നെ ആരും സംശയിക്കാതിരിക്കാന്‍ ബുദ്ധിപൂര്‍വം നടത്തിയ നീക്കം.

* ദേശീയ പാതയില്‍ വച്ച് നടിയെ ഉപദ്രവിച്ചത് ഞെട്ടിച്ചു.






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ജാമ്യാപേക്ഷ ദിലീപിനു കൂടുതല്‍ കുരുക്കാവുന്നു, പ്രതികാരം തീര്‍ക്കാന്‍ ലൈംഗിക പീഡനത്തിനു ക്വട്ടേഷന്‍ കൊടുക്കുന്നത് ഞെട്ടിച്ചതുവെന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടു കോടതി