BREAKING NEWS
Search

ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തി

Dileep Kavya madhavan at Kodungallur temple

കൊച്ചി: പല കോണുകളില്‍ നിന്നു നിരന്തര ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ ദിലീപും ഭാര്യ കാവ്യാ മാധവനും കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെത്തി ശത്രുസംഹാഹര പുഷ്പാഞ്ജലി നടത്തി.

കഴിഞ്ഞ ദിവസം രാവിലെ നാലിന് നട തുറന്നപ്പോള്‍ തന്നെ ഇരുവരും എത്തി തൊഴുതു. അഞ്ചു മണിയോടെ മടങ്ങുകയും ചെയ്തു.

ക്ഷേത്രത്തില്‍ 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുകയും ചെയ്തു.

വടക്കേ നട വഴിയാണ് ഇരുവരും ക്ഷേത്രത്തില്‍ കടന്നത്. ഇവിടെ ദിലീപ് പതിവായി തൊഴാനെത്താറുണ്ട്.

നേരത്തേയൊക്കെ എത്തുമ്പോള്‍ ക്ഷേത്രം ഭാരവാഹികളെ അറിയിക്കുമായിരുന്നു. ഇക്കുറി ആരെയും അറിയിക്കാതെയായിരുന്നു വരവ്.

കാവ്യയുമായുള്ള വിവാഹശേഷം ദിലീപ് ഇവിടെ എത്തുന്നതും ആദ്യമാണ്.






TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ നടത്തി