BREAKING NEWS
Search

ദിലീപിന് വൻ സമ്പാദ്യം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനു വന്‍ കുരുക്കായി മാറുന്നു. ദിലീപിന്റെ കണക്കില്‍ പെടാത്ത വന്‍ സ്വത്തുക്കളുടെ വിവരം അന്വേഷണ സംഘം കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറി.

വിവരങ്ങള്‍ കിട്ടയ ഉടന്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനാണ് അന്വേഷണമെന്നാണ് അറിയുന്നത്.

ദിലീപിന് പുറംലോകം പ്രതീക്ഷിച്ചതിന്റെ എത്രയോ ഇരട്ടി സ്വത്തുണ്ടാവുമെന്നാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. ഇതില്‍ റിയല്‍ എസ്‌റ്റേറ്റ് വഴി വന്ന പണവും പൊലീസ് തിരയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദുബായിലെ ചില ഹവാല ഗ്രൂപ്പുകളുമായും ദിലീപിനും പള്‍സര്‍ സുനിക്കും ബന്ധമുണ്ടെന്ന വിവരവും പൊലീസിനു കിട്ടിയിരുന്നു. ഈ വിവരവും എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

ഡിജിപി ലോക്‌നാഥ് ബഹ്‌റ എന്‍ ഐഎയിലും അന്വേഷണ സംഘത്തലവന്‍ കശ്യപ് സിബി ഐയിലും പ്രവര്‍ത്തിച്ചു പരിചയമുള്ളവരായതിനാൽ അവർക്ക് കേസിന്റെ വ്യാപ്തി വ്യക്തമാവുകയും കൈയോടെ എൻഫോഴ്സ്മെന്റിനെ അറിയിക്കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെക്കുറിച്ചും അധികൃതർ ആലോചന ആരംഭിച്ചിട്ടുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദിലീപിന് വൻ സമ്പാദ്യം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചേക്കും