അച്ഛന്റെയും ജ്യേഷ്ഠന്റെയും പാത പിന്തുടര്ന്ന് ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തേയ്ക്ക്. പുതിയകാലത്തെ വടക്കുനോക്കിയന്ത്രവുമായാണ് ധ്യാ...
അച്ഛന്റെയും ജ്യേഷ്ഠന്റെയും പാത പിന്തുടര്ന്ന് ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തേയ്ക്ക്.
പുതിയകാലത്തെ വടക്കുനോക്കിയന്ത്രവുമായാണ് ധ്യാന്‍ എത്തുന്നത്. അച്ഛന് ശ്രീനിവാസന് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചരിത്രമാക്കിയ ചിത്രത്തെ അനുസ്മരിപ്പിക്കുക വഴി വിജയം ഉറപ്പാക്കുകയാണ് ധ്യാന്‍.
സഹോദരന്റെ ആദ്യ നായകന് നിവിന്‍ പോളിയെ തന്നെയാണ് ധ്യാനും നായകനാക്കുന്നത്. പുതിയ ചിത്രത്തിലെയും നായകന്റെ പേര് ദിനേശനെന്നു തന്നെ. തളത്തില്‍ ദിനേശനെ ഇന്നും മലയാളി നെഞ്ചേറ്റുന്നതുകൊണ്ടാവാം പുതിയ നായകനും ദിനേശനെന്നു പേരിട്ടിരിക്കുന്നത്.
വടക്കുനോക്കിയന്ത്രത്തിലെ ശോഭയുടെ കഥാപാത്രം പുതിയ കാലത്തില്‍ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍ താരയാണ്. പ്രണയവും ആക്ഷനും കോമഡിയുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമ.
ചിത്രത്തിന്റെ കഥയും തിരക്കഥയും ധ്യാനിന്റേതു തന്നെ. നിവിന്റെ കഥാപാത്രത്തിന് പഴയകാലത്തെ ദിനേശനുമായി കുറച്ച് സമാനതകളുണ്ട് എന്നതൊഴിച്ചാല്‍ കഥയെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. ചിത്രത്തിന്റെ പേര് വാഗ്ദാനം ചെയ്യുന്ന എല്ലാ ഘടകങ്ങളും പ്രതീക്ഷിക്കാമെന്നാണ് ധ്യാന്‍ പറയുന്നത്.
ഒക്ടോബറില്‍ ചെന്നൈയും ആലപ്പുഴയും പ്രധാന ലൊക്കേഷനുകളായി ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ അജു വര്‍ഗ്ഗീസ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാന്‍ റഹ്മാന് സംഗീതവും വിവേക് ഹര്ഷന് എഡിറ്റിംഗും കൈകാര്യം ചെയ്യും.
നയന്‍താര ഒഴികെ ഈ ടീമിലെ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു പരിചയമുള്ളവരായതിനാല്‍ ഒരു സമ്മര്‍ദ്ദവുമില്ലെന്ന് ധ്യാന്‍ പറയുന്നു.
അജു വര്‍ഗീസിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. മെറിലാന്‍ഡ് സിനിമാസ് ചിത്രത്തിന് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്.
Keywords: Nivin Pauly, Nayantara, Vadakkunokkiyanthram,
Dhyan Sreenivasan, Sreenivasan, script, Dineshan, Aju Varghese, Shan Rahman,
Merilland Cinemas,
COMMENTS