കൊച്ചി: നടന് ധര്മജന് ബോള്‍ഗാട്ടിയെ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷസംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് കഌബില്‍ വിളിച്ചുവരുത്തിയാണ് ചോ...
കൊച്ചി: നടന് ധര്മജന് ബോള്‍ഗാട്ടിയെ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷസംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് കഌബില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പരിചയമുണ്ടോയെന്ന് പൊലീസ് ചോദിച്ചു.
സുനിക്കൊപ്പമുള്ള ചിത്രം കാണിച്ച് ഇയാളെ പരിചയമുണ്ടോ എന്നാണ് ചോദിച്ചത്. സുനിയെ പരിചയമില്ലെന്നും ഒരുപാടുപേര് തന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ടെന്നും മറുപടി നല്‍കിയെന്നും പുറത്തിറങ്ങിയ ധര്മജന് പറഞ്ഞു.
തന്റെ സിനിമാ സെറ്റുകളില്‍ സുനി എത്തിയിട്ടുണ്ടോയെന്നും പൊലീസ് ചോദിച്ചു.
നാദിര്‍ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ വിവരങ്ങള്‍ ടിവിയില്‍ കാണാറുണ്ട്, കൂടുതല്‍ ഒന്നും അറിയില്ലെന്നും മാധ്യമങ്ങളോട് ധര്മജന് പറഞ്ഞു.
ധര്‍മജനെ വിട്ടയച്ചെങ്കിലും ദിലീപിന്റെ സഹോദരന് അനൂപിനെ വിട്ടയച്ചിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ദിലീപും നാദിര്‍ഷായുമായുള്ള അടുത്ത ബന്ധമാണ് ധര്‍മജനെ ചോദ്യംചെയ്യാന്‍ കാരണമെന്ന് അറിയുന്നു.
COMMENTS