ബെയ്ജിംഗ്: അതിര്‍ത്തിയില്‍ നിന്നു സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ സമ്പൂര്‍ണ യുദ്ധത്തിലേക്കു കാര്യങ്ങള്‍ വഴുതിമാറുമെന്...
ബെയ്ജിംഗ്: അതിര്‍ത്തിയില്‍ നിന്നു സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ സമ്പൂര്‍ണ യുദ്ധത്തിലേക്കു കാര്യങ്ങള്‍ വഴുതിമാറുമെന്ന് ചൈന ആവര്‍ത്തിച്ചു പറഞ്ഞു.
ഇന്ത്യ-ചൈന-ഭൂട്ടാന് മുക്കാലി ജംഗ്ഷനിലെ ദോക് ലാം മേഖലയില്‍ ഇന്ത്യ കടന്നുകയറിയെന്നാണ് ചൈനയുടെ വാദം. ഇതേസമയം, ഇന്ത്യന്‍ പ്രദേശത്തു കടന്നുകയറി സൈനിക ബങ്കര്‍ തകര്‍ത്തതുള്‍പ്പെടെ വിഷയങ്ങളില്‍ ചൈന മൗനത്തിലാണുതാനും.
ചൈനയുടെ ഭീഷണിയെ ഇന്ത്യ കാര്യമായെടുക്കുന്നില്ല എന്നു കണ്ടപ്പോള്‍ തങ്ങളുടെ നിലപാടു വിശദീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ക്കു മുന്നില്‍ ചൈന തിരക്കിട്ടിറങ്ങിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ അഞ്ച് അംഗങ്ങളുമായും ഇതേക്കുറിച്ച് വിശദീകരിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ചൈനയുടെ വിശദീകരണം കേള്‍ക്കാന്‍ താത്പര്യമില്ലെന്ന് അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇതിനകം വ്യക്തമാക്കിട്ടുണ്ട്.
മറ്റൊരു സ്ഥിരാംഗമായ റഷ്യ ഒരേസമയം, ഇന്ത്യയുമായും ചൈനയുമായും നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ക്ക് സൂക്ഷിച്ചു മാത്രമേ നിലപാടെടുക്കാനാവൂ.
മറ്റു രാജ്യങ്ങളുടെ നയതന്ത്രി പ്രതിനിധികളുമായും ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ചൈന ശ്രമം ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലേക്കു കടന്നുകയറിയ ശേഷം സ്വയം നിലവിളിക്കുന്ന ചൈനീസ് തന്ത്രം പക്ഷേ, ലോകസമൂഹം അംഗീരിക്കുന്ന മട്ടില്ല.
എന്നാല്‍, കാര്യങ്ങള്‍ പരിഹരിക്കാതെ വന്നാല്‍ കടുത്ത പ്രത്യാഘാതമുണ്ടാവുമെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ളോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
Keywords: China, India, Bhutan, United Nations Security Council, United States, Britain and Franc,
Russia
COMMENTS