Search

ചൈന ആദ്യത്തെ വിദേശ താവളം ജിബൂട്ടിയില്‍ തുറന്നു, ലക്ഷ്യം ഇന്ത്യയും അമേരിക്കയും, അതിലും വേഗത്തില്‍ ഇന്ത്യ

China's People's Liberation Army hailed the facility as a landmark achievement for the country


ആഫ്രിക്കയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രമായവും ജിബൂട്ടിയില്‍ തന്നെയാണ്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയെല്ലാം തങ്ങളുടെ സുഹൃദ് രാജ്യങ്ങളാക്കിക്കൊണ്ട് ഇന്ത്യ വളയുക എന്ന തന്ത്രത്തിന്റെ  ഭാഗം കൂടിയാണ് ഈ സൈനിക താവളം

അഭിനന്ദ്

ന്യൂഡല്‍ഹി : ലോകത്തിന്റെ പല കോണുകളിലും ഇതിനകം ശക്തമായ സൈനിക കേന്ദ്രങ്ങളും സൈനിക സാന്നിദ്ധ്യവും ഉറപ്പാക്കിയ ഇന്ത്യയെ കണ്ടു പഠിച്ചുകൊണ്ടും ഇന്ത്യയെ പ്രതിരോധിക്കുക എന്ന ലക്ഷ്യം വച്ചും ചൈന അവരുടെ ആദ്യ വിദേശ സൈനിക താവളം ജിബൂട്ടിയില്‍ തുറന്നു.

സൈനികരെ ജിബൂട്ടിയിലെത്തിക്കുന്ന ആദ്യ കപ്പല്‍ ചൈനയില്‍ നിന്നു തിരിച്ചു. ആഫ്രിക്കന്‍ മേഖലയില്‍ അമേരിക്കയെക്കാള്‍ ശക്തമായ സൈനിക സാന്നിദ്ധ്യമാകാനുള്ള തയ്യാറെടുപ്പിലുമാണ് ചൈന.

ആഫ്രിക്കയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രമായവും ജിബൂട്ടിയില്‍ തന്നെയാണ് എന്നതാണ് മറ്റൊരു പ്രധാന കൗതുകം. അമേരിക്കയുടെ ക്യാമ്പ് ലെന്‍നിയര്‍ താവളത്തില്‍  4,000 ത്തില്‍ പരം യുഎസ് സൈനികരുണ്ട്. അവിടെ തന്നെയാണ് ചൈനയും സാന്നിദ്ധ്യമുറപ്പിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ജിബൂട്ടിയുടെ സ്ഥാനം പലതുകൊണ്ടും ചൈന സുപ്രധാനമായി കാണുന്നു. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയെല്ലാം തങ്ങളുടെ സുഹൃദ് രാജ്യങ്ങളാക്കിക്കൊണ്ട് ഇന്ത്യ വളയുക എന്ന തന്ത്രത്തിന്റെ  ഭാഗം കൂടിയാണ് ഈ സൈനിക താവളം ഒരുക്കല്‍.

യെമന്‍, സൊമാലിയ തീരങ്ങളില്‍ നിന്ന് സമാധാന ദൗത്യങ്ങള്‍ക്കും കടല്‍ കൊള്ളക്കാരെ പ്രതിരോധിക്കുന്നതിനുമാണ് താവളമെന്നാണ് ചൈന പറയുന്നത്.

ചൈനയുടെ ആദ്യ വിദേശ നാവിക ആസ്ഥാനമാണിത്. എന്നത്തേയ്ക്കു താവളം പൂര്‍ണ സജ്ജമാവുമെന്നു വ്യക്തമല്ല. താവളം തുറക്കുന്ന കാര്യം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ടു ചെയ്തത്.


സൈനിക സഹകരണം, സംയുക്ത സൈനിക പരിശീലനം, അടിയന്തര രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയാണ് താവളത്തിന്റെ ലക്ഷ്യമെന്നും ലോകത്തെ നിയന്ത്രിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഫ്രിക്കയിലെ ചെറു രാജ്യമായ ജിബൂട്ടി, സൂയസ് കനാല്‍ വഴി ചെങ്കടലിലേക്കുള്ള പ്രവേശന മുനമ്പിലാണ്.

ചൈന അടുത്തകാലത്തായി ആഫ്രിക്കയിലുടനീളം തങ്ങളുടെ സൈനിക ബന്ധങ്ങള്‍ വികസിപ്പിക്കുകയാണ്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ യുഎന്‍ സമാധാന സേനയില്‍ 2,500 ലധികം ചൈനീസ് പോരാളികളുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ സൂയസ് കനാലിനടുത്ത് സാന്നിദ്ധ്യമുറപ്പിക്കുന്നതിലൂടെ ചൈന തങ്ങളുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തുക കൂടിയാണ്. സജീവ ചൈനീസ് നാവികസേനാ താവളം ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്കന്‍ ചൈന കടലിനുമിടയിലെ പ്രവേശന കവാടത്തില്‍ ഉറപ്പാക്കുന്നതോടെ ഇതുവഴി ശത്രുരാജ്യങ്ങളുടെ കപ്പലുകള്‍ വരുന്നത് അവശ്യ ഘട്ടത്തില്‍ ചൈനയ്ക്കു പ്രതിരോധിക്കാനും കഴിയും.


ഇതേസമയം, ഇന്ത്യ ഇതിനകം തന്നെ വിദേശങ്ങളില്‍ ശക്തമായ സൈനിക സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ത്യാ സമുദ്രത്തിലെ കപ്പല്‍ ചലനങ്ങളെ ശ്രദ്ധിക്കാന്‍ ഇന്ത്യ മഡഗാസ്‌കറില്‍ പ്രധാന നിരീക്ഷണ സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.
കടല്‍ കൊള്ളക്കാരെ നേരിടുന്നതിനായി സീഷെല്‍സുമായി ഇന്ത്യ നാവിക സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ഇവിടെ സജീവമായുണ്ട്.

ചൈനയുമായി രസത്തിലല്ലാത്ത വിയറ്റ്‌നാമില്‍ ഇന്ത്യയ്ക്കു ശക്തമായ സൈനിക സാന്നിദ്ധ്യമുണ്ട്. വിയറ്റ്‌നാമിലെ കാം റോണ്‍ ബേ നാവിക താവളത്തിലും വ്യോമ താവളത്തിലും ഇന്ത്യന്‍ സൈനിക സാന്നിദ്ധ്യമുണ്ട്.

മാലിദ്വീപുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത് ഇന്ത്യന്‍ നാവിക സേനയാണ്.

ചൈനയുമായി രസത്തിലല്ലാത്ത അയല്‍ രാജ്യമായ ഭൂട്ടാനില്‍ ടിബറ്റന്‍ അതിര്‍ത്തിയില്‍ പരോ പട്ടണത്തില്‍ ഇന്ത്യയ്ക്കു ശക്തമായൊരു സൈനിക താവളമുണ്ട്.

അയല്‍ രാജ്യമായ നേപ്പാളിനെ ആര് ആക്രമിച്ചാലും അത് ഇന്ത്യയെ ആക്രമിക്കുന്നതിനു തുല്യമായി കരുതുമെന്നാണ് ഉടമ്പടി. പക്ഷേ, ഇന്ത്യ-നേപ്പാള്‍ ബന്ധം നാള്‍ക്കുനാള്‍ മോശമാവുകയും ആ സ്ഥാനത്തേയ്ക്കു ചൈന നുഴഞ്ഞു കയറുകയും ചെയ്യുന്നുണ്ട്.

താജിക്കിസ്ഥാനിലെ ഫാര്‍ഖര്‍ വ്യോമതാവളം ഇന്ത്യയ്ക്കു രാജ്യത്തിനു പുറത്തുള്ള പ്രധാന വ്യോമ താവളമാണ്. ചൈനയേയും പാകിസ്ഥാനെയും ഉന്നമിട്ടാണ് ഇന്ത്യ പ്രധാനമായും ഈ താവളം തുറന്നത്.

ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ നാവിക-വ്യോമ താവളവങ്ങള്‍ ഇന്ത്യ പരസ്പര സഹകരണത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കിന്റെ കടല്‍ സുരക്ഷാ ചുമതല  ഇന്ത്യന്‍ നാവികസേനയാണ് ഏറ്റെടുത്തിരിക്കുന്നത്.

ചുരുക്കത്തില്‍ ചൈന ഉണരുന്നതിനു മുന്‍പേ തന്നെ ഇന്ത്യ ലോകത്തിന്റെ പല കോണുകളിലും ശക്തമായ സൈനിക സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ചൈന ശ്രമിക്കുന്നത് ഇന്ത്യയെ വളയുന്നതിനും അതേസമയം തന്നെ അമേരിക്കയെ പ്രതിരോധിക്കുന്നതിനുമാണ്.


China has opened its first foreign military base in Djibouti, with the aim of defending India.

India already established strong military bases and military presence in many corners of the world.

The first ship to reach Djibouti started from China. China is also looking to become a stronger military presence in the African world.

Another major fuss is that the biggest US military base in Africa is Djibouti. There are more than 4,000 US troops in the US camp leniern base. 

Keywords: Djibouti, Indian Ocean,  China, military , Bangladesh, Myanmar, Sri Lanka, Yemen, Somalia, Xuhua, emergency rescue,  Red Sea , Suez Canal, UN peacekeeping forces , Suez Canal,  Vietnam, Kamneh Bay, air base,  Maldives, Bhutan, Tibet, Nepal, Farkhar Airport, Tajikistan, Pakistan, Mozambiquevyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചൈന ആദ്യത്തെ വിദേശ താവളം ജിബൂട്ടിയില്‍ തുറന്നു, ലക്ഷ്യം ഇന്ത്യയും അമേരിക്കയും, അതിലും വേഗത്തില്‍ ഇന്ത്യ