ആലപ്പുഴ: ഇറച്ചിക്കോഴികള്‍ക്കു വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് വ്യാപാരികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വ...
ആലപ്പുഴ: ഇറച്ചിക്കോഴികള്‍ക്കു വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് വ്യാപാരികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിലകുറയ്ക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. പ്രതിഷേധമായി തിങ്കളാഴ്ച മുതല്‍ കടയടച്ചിടുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
ഇറച്ചിക്കോഴികള്‍ക്കു വിലകുറയ്ക്കില്ലെന്ന വ്യാപാരികളുടെ നിലപാട് സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
വ്യാപാരികള്‍ വിലപേശുകയാണ്. എന്നാല്‍, വിലപേശലിന് സര്‍ക്കാര്‍ തയ്യാറല്ല. നികുതി 14 ശതമാനം കുറച്ചപ്പോള്‍ 40 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നുളള ചിലരുടെ താത്പര്യമാണ് സമ്മര്‍ദ്ദത്തിനു പിന്നിലെന്ന് മന്ത്രി ആരോപിച്ചു. എന്നാല്‍, സര്‍ക്കാരുമായി ഇനിയും ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് വ്യാപാരികള്‍ അറിയിച്ചു.
ഇറച്ചിക്കോഴിയുടെ വില തിങ്കളാഴ്ച മുതല്‍ 87 രൂപയായിരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപ്പിച്ചിരുന്നു. ഇതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം.
Tags: Chicken, Price, Kerala, Government

COMMENTS