മങ്കൊമ്പ്: ചമ്പക്കുളം 40ാമത് മൂലം വള്ളംകളിയില്‍ കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി ചാമ്പ്യന്മാരായി. ചമ്പക്കുളം നട...
മങ്കൊമ്പ്: ചമ്പക്കുളം 40ാമത് മൂലം വള്ളംകളിയില്‍ കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി ചാമ്പ്യന്മാരായി.
ചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനെ തോല്‍പ്പിച്ചാണ് എന്‍സിഡിസി ബോട്ട് ക്ലബ് ആയാപറമ്പ് രാജപ്രമുഖന്‍ ട്രോഫി നേടിയത്.
ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് മൂന്നാമതെത്തി. പതിവുപോലെ തര്‍ക്കങ്ങള്‍ ഇക്കുറിയും ഫൈനലിനെ ബാധിച്ചു.
സ്റ്റാര്‍ട്ടറുടെ നിര്‍ദേശമില്ലാതെ ആദ്യം രണ്ടു വള്ളങ്ങള്‍ തുഴഞ്ഞു. ഇതോടെ, സംഘാടകര്‍ മത്സരം അസാധുവാക്കി.
കൈനകരി യുബിസി വാരിയേഴ്സിന്റെ സെന്റ് ജോര്‍ജ് ചുണ്ടന് ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ ഒന്നാമതെത്തി. എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ ഫൈനലില്‍ രാജന്. കെ. എബ്രഹാം നയിച്ച കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ മാലിയില്‍ പുളിക്കത്ര ജയ്ഷോട്ട് വിജയിച്ചു.
കുമരകം സമുദ്രാ ബ്രദേഴ്സ് ബോട്ട് ക്ലബിന്റെ പടക്കുതിരയാണ് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാമതെത്തിയത്. തോട്ടുപുറം അഭിലാഷ് രാജായിരുന്നു ഈ വള്ളത്തെ നയിച്ചത്.
ഫാദര്‍ മാര്ട്ടിന് കുരിശിങ്കല്‍ നയിച്ച കൈനകരി എസ്എച്ച് ബോട്ട് ക്ലബിന്റെ ചിറമേല്‍ തോട്ടുകടവന്‍ വെപ്പ് ബി വിഭാഗം മത്സരത്തില്‍ കിരീടം നേടി.
കണ്ടങ്കരി ഏഞ്ചല്‍ ബോട്ട് ക്ലബിന്റെ ദാനിയേല്‍ ഇരുട്ടുകുത്തി ബി വിഭാഗം മത്സരത്തില്‍ വിജയിച്ചു. ഫാദര്‍ സ്കറിയ പറപ്പള്ളില്‍ ആയിരുന്നു ഇതു നയിച്ചത്.
Keywords: Champakkulam, Mankombu, NCDC Boat Club , Ayapparamba Rajapramukhan Trophy, Nadu Gupta Chundan, Champakulam River Boat Club,
St. George Chundan, UCC Warriors, Rajan, Pallikritha Jayashot, Mali, Kumarakam, town boat club, Abhilash Raja, Father Martin Kurishankal, Angela Boat Club, Father Scheriya Thappapallil
COMMENTS