Search

അഴിമതിക്കു പരകം രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റി, ലാലു പ്രസാദിനും മകനുമെതിരേ കേസ്, വീടുകളില്‍ സിബിഐ റെയ്ഡ്അഭിനന്ദ്


ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത ഒരു ഹോട്ടലിന് വഴിവിട്ട് സൗജന്യങ്ങള്‍ ചെയ്തുകൊടുത്ത് കോടികള്‍ പറ്റിയെന്ന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ തെയ്തുകൊണ്ട്, ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്. ഇന്ന് പുലര്‍ച്ചെ 5.30 നാണ് റെയ്ഡ് ആരംഭിച്ചത്.

ഇന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതും തൊട്ടുപിന്നാലെ റെയ്ഡ് ആരംഭിച്ചതും.
2008 ലാണ്  ഇടപാട് നടന്നിരിക്കുന്നത്.

ലാലുപ്രസാദ് യാദവിനെ കൂടാതെ അദ്ദേഹത്തിന്റെ മകനും ഇപ്പോള്‍ ബീഹാറില്‍ മന്ത്രിയുമായ തേജസ്വി യാദവിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയുടെ പേരും എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.

പതിനൊന്നു കേന്ദ്രങ്ങൡലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. ഹര്‍ഷ് കൊച്ചാര്‍  എന്ന വ്യക്തിക്ക് റാഞ്ചിയിലും പുരിയിലും റെയില്‍വേക്കു വേണ്ടി ഹോട്ടലുകള്‍ നടത്തുന്നതിന് 15 വര്‍ഷത്തേയ്ക്കു കരാര്‍ കൊടുത്തതിനു പ്രത്യുപകാരമായി ലാലു കുടുംബത്തിന് പട്‌നയില്‍ ഭൂമി എഴുതിക്കൊടുത്തുവെന്നാണ് സിബി ഐ കണ്ടെത്തിയിരിക്കുന്നത്.

പട്‌നയിലും റാഞ്ചിയിലും റെയില്‍വേക്കായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) യുടെ കീഴില്‍ രണ്ടു ഹോട്ടലുകള്‍ ഏര്‍പ്പെടുത്തുന്നതിന് എന്ന 15 വര്‍ഷത്തെ പാട്ടത്തിന് പാട്ടന ഭൂമി യാത്രാക്ലേശം കൈമാറിയതായി സിബിഐ ആരോപിക്കുന്നു.

ലാലുവിന്റെ പാര്‍ട്ടിയിലെ എംപിയായ പ്രേംഗുപ്തയുടെ പേരിലാണ് രണ്ട് ഏക്കര്‍ ഭൂമി കൈക്കൂലിയായി കൊടുത്തത്. പിന്നീട് ഈ ഭൂമി റാബറി ദേവിയുടെ പേരില്‍ എഴുതുകയായിരുന്നു.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) അദ്ധ്യക്ഷനായിരുന്ന പികെ ഗോയലിനെതിരേയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സുതാര്യ നടപടിയില്‍ ഏറ്റവും കൂടുതല്‍ പങ്കാളികളായി റെയില്‍വേ ഹോട്ടലുകള്‍ക്ക് ശ്രീ കൊച്ചാറിന് കിട്ടിയതായി അവകാശപ്പെട്ടു.

ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ രണ്ട് വര്‍ഷത്തെ ബി.ജെ.പി നേതാവ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് വഹിക്കാന്‍ കഴിയില്ലെന്നും സിബിഐയും കഴിഞ്ഞ കുറച്ചു മാസങ്ങളായി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് ടാക്‌സ് അന്വേഷണം നടത്തുകയും ചെയ്തു.

ആയിരം കോടിയോളം വരുന്ന സ്വത്തുക്കള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നതിന് ലാലു യാദവും എംപിയായ മകള്‍ മിസാ ഭാരതിയും ഉള്‍പ്പെടെ യാദവ് കുടുംബത്തിലെ ആറ് അംഗങ്ങള്‍ക്കെതിരേ ആദായനികുതി വകുപ്പും കേസെടുത്തിട്ടുണ്ട്.
CBI raided RJD chief Lalu Prasad Yadav's residence after  filing a case of bribary during the railway minister's tenure. The raid was started at 5.30 am this morning.

The case was registered and the raid was launched immediately.
The deal was held in 2008.

Apart from Lalu Prasad Yadav, his son and now minister in Bihar, Tejaswi Yadav have been accused. Lalu's wife and former chief minister Rabri Devi are also mentioned in the FIR.

Keywords:  CBI, Lalu family, Patna, Harsh Kochhar,  railway, Ranchi , Pur,  Indian Railway Catering and Tourism Corporation , IRCTC, Ranch, PK Goel, president ,  Bihar chief minister, MP, Misa Bharti, assetsvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അഴിമതിക്കു പരകം രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റി, ലാലു പ്രസാദിനും മകനുമെതിരേ കേസ്, വീടുകളില്‍ സിബിഐ റെയ്ഡ്