BREAKING NEWS
Search

അമ്പരപ്പിക്കുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍, എതിരാളികള്‍ക്ക് ഇനി രക്ഷയില്ല



തിരുവനന്തപുരം: രണ്ട് എംബിപിഎസ് വേഗത്തില്‍ പരിധിയില്ലാതെ എത്ര ജിബി ഇന്റര്‍നെറ്റ് വേണമെങ്കിലും ഉപയോഗിക്കാന്‍ പാകത്തില്‍ 599 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നു.

1199രൂപയുടെ കോംബോ പ്ലാനില്‍ കിട്ടിയിരുന്ന സൗകര്യമാണ് പകുതിയാക്കി കുറച്ചിരിക്കുന്നത്.

മറ്റു പഌനുകള്‍ ഇങ്ങനെ:

* 675രൂപയുടെ നിലവിലുള്ള പ്ലാനില്‍ നാല് എംബിപിഎസ് വേഗത്തില്‍ അഞ്ചു ജിബി വരെ ലഭിച്ചുകൊണ്ടിരിക്കുന്നത് 10 ജിബിയായി ഉയര്‍ത്തി.

* 999രൂപയുടെ പ്ലാനില്‍ നാല് എംബിപിഎസ് വേഗത്തില്‍ 20ജിബി വരെ ലഭിച്ചു കൊണ്ടിരിക്കുന്നത് 30ജിബിയാക്കി.

* 675രൂപ മുതലുള്ള എല്ലാ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടേയും കൂടിയ വേഗതയിലുള്ള ഉപയോഗ പരിധിക്കുശേഷം ഒരു എംബിപിഎസ് എന്ന കുറഞ്ഞ വേഗം രണ്ട് എംബിപിഎസ് ആക്കി ഉയര്‍ത്തി.

* ഗ്രാമീണ ഉപഭോക്താക്കള്‍ക്കുള്ള 650 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനില്‍ രണ്ട് എംബിപിഎസ് വേഗത്തില്‍ നിലവിലുള്ള അഞ്ചു ജിബിക്കു പകരം 15 ജിബി വരെ ഇനി ലഭിക്കും.

* നഗരത്തില്‍ നിലവില്‍ ബ്രോഡ്ബാന്‍ഡ്  ഇല്ലാത്ത ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് മാസം ഒന്പതു രൂപ അധികം നല്‍കിയാല്‍ രണ്ട് എംബിപിഎസ് വേഗതയില്‍ അഞ്ച് ജിബി വരെ ലഭിക്കും. അതു കഴിഞ്ഞാല്‍ ഒരു എംബിപിഎസ് വേഗതയില്‍ പരിധിയില്ലാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന 249 രൂപയുടെ കോംബോ പ്ലാന്‍ ലഭിക്കും.

* ഗ്രാമങ്ങളിലുള്ള ഉപഭോക്താക്കള്‍ ഈ പ്ലാനിലുള്ള വരിക്കാരാവുന്നതിനു 29 രൂപ മുതല്‍ 69 രൂപ വരെ അധികം നല്‍കണം.

ലാന്‍ഡ് ലൈനിനു പ്രത്യേക ചാര്‍ജില്ലാത്ത ഈ ബ്രോഡ് ബാന്‍ഡ് പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. കൂടാതെ, ഞായറാഴ്ചകളില്‍ രാജ്യമാകെ  ഏതു നന്പറിലേക്കും, മറ്റു ദിവസങ്ങളില്‍ രാത്രി ഒന്പതു മുതല്‍ രാവിലെ ഏഴു വരെയും സൗജന്യമായി സംസാരിക്കാം.

എതിരാളികള്‍ കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ച് വരിക്കാരെ പിടിക്കുന്ന സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


Keywords: BSNL, Combo Plan, Broadband, Internet, Telecom



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അമ്പരപ്പിക്കുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍, എതിരാളികള്‍ക്ക് ഇനി രക്ഷയില്ല