ചുവപ്പു പരവതാനി വിരിച്ച്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി വിമാനത്താവളത്തില്‍ സ്വീകരണം ടെല്‍ അവീവ്: മാര്‍പാപ്പയ്ക്കും ...
ചുവപ്പു പരവതാനി വിരിച്ച്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി വിമാനത്താവളത്തില്‍ സ്വീകരണം
ടെല്‍ അവീവ്: മാര്‍പാപ്പയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും മാത്രം നല്കിയിട്ടുള്ളതിനു സമാനമായ സ്വീകരണം നല്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇസ്രയേല്‍ സ്വീകരിച്ചു.ചുവപ്പു പരവതാനി വിരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തില്‍ നേരിട്ട് എത്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ എതിരേറ്റത്.
സാധാരണ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ പോയി എതിരേല്ക്കുക പതിവില്ല. എന്നാല്‍, ഇന്ത്യയുമായുള്ള ചങ്ങാത്തത്തിന് ഇസ്രയേല്‍ അത്രയേറെ പ്രാധാന്യം നല്‍കുന്നുവെന്നതിനു തെളിവായി ഈ സ്വീകരണത്തെ വിലയിരുത്തുന്നു.
ഇസ്രയേലിനെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് മോഡി പലസ്തീന് സന്ദര്‍ശിക്കുന്നുമില്ല. സാധാരണ ഇന്ത്യന്‍ നേതാക്കള്‍ ഇസ്രയേലിലെത്തിയാല് അവരുടെ നിരന്തര പീഡനത്തിനിരയാവുന്ന പലസ്തീന് ജനതയ്ക്കു കൂടി ഐക്യദാര്‍ഢ്യം അറിയിക്കാന്‍ പലസ്തീന് സന്ദര്‍ശിക്കുക പതിവുണ്ട്. മോഡി പക്ഷേ, പലസ്തീന് സന്ദര്‍ശിക്കുന്നില്ല എന്നത് ഇസ്രയേലിനും ഏറെ സന്തോഷം പകരുന്നു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി എത്തിയത്. 25 വര്‍ഷത്തെ ഇടവേളയില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി.
COMMENTS