കൊച്ചി : നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസ് ഭൂമി കൈയേറിയെന്ന ആക്ഷേപത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്ചാലക്കുടി നഗരസഭ...
കൊച്ചി : നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡിസിനിമാസ് ഭൂമി കൈയേറിയെന്ന ആക്ഷേപത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്ചാലക്കുടി നഗരസഭ ശുപാര്‍ശ ചെയ്തു.
ദിലീപ് സ്ഥലം വാങ്ങിയത് വ്യാജ ആധാരങ്ങള്‍ ചമച്ചാണെന്നാണ് പ്രധാന പരാതി. ഇതിനായി അന്ന് നഗരസഭ ഭരിച്ചിരുന്ന യുഡിഎഫ് ഭരണസമിതി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണം.
തിരിമറിയും കൈക്കൂലി വിഷയവും അന്വേഷിക്കണമെന്നാണ് ആവശ്യം. ഡി സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭയും രംഗത്തുവന്നിരിക്കുന്നത്.
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമിയാണ് തട്ടിയെടുത്തതെന്നും ഇതില്‍ പുറന്പോക്കും ഉള്‍പ്പെടുന്നതായും റവന്യൂ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് അപ്രത്യക്ഷമായി.
ഈ ഭൂമി പോക്കുവരവു ചെയ്യുന്നതിനും റവന്യൂ രേഖകളില്‍ ക്രമക്കേട് നടന്നതായും സംശയമുയര്‍ന്നിട്ടുണ്ട്.
Keywords: D Cinemas, Dileep, Crime, Chalakkudy
COMMENTS