43 കാരിയായ ബിദിഷ തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ എന്നും വീട്ടില്‍ വഴക്കായിരുന്നു...
43 കാരിയായ ബിദിഷ തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ എന്നും വീട്ടില്‍ വഴക്കായിരുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യയെ ഒഴിവാക്കാന്‍ നിതിഷ് ശ്രമിച്ചിരുന്നു
ന്യൂഡല്‍ഹി: അസമീസ് നടിയും ഗായികയുമായ ബിദിഷ ബസ്ബറുവയുടെ മരണത്തിനു പിന്നില്‍ ഭര്‍ത്താവ് നിഷിത് ബജ് വയ്ക്കു വ്യക്തമായ പങ്കുള്ളതായി അന്വേഷണത്തില്‍ വ്യക്തമായെന്നു പൊലീസ് വെൡപ്പെടുത്തി.
43 കാരിയായ ബിദിഷ തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ എന്നും വീട്ടില്‍ വഴക്കായിരുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യയെ ഒഴിവാക്കാന്‍ നിതിഷ് ശ്രമിച്ചിരുന്നു.
ജീവിപ്രശ്നങ്ങളെക്കുറിച്ച് ബിദിഷ സുഹൃത്തുക്കളോടും കുടുംബത്തോടും പറഞ്ഞിരുന്നു. മരിക്കുന്നതിന്റെ തലേന്ന് അച്ഛനെ വിളിച്ച് ബന്ധം പിരിയാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു.
നിഷിഷിനെ ചൊവ്വാഴ്ച രാത്രി സൂററ്റില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. നടിയുടെ പിതാവിന്റെ പരാതിയില്‍ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് .
ഗുരുഗ്രാമിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് ബിദിഷ ബസ്ബറുവയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. താമസിച്ചിരുന്ന വാടകവീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നടിയുടെ അച്ഛന് പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഗേറ്റും പ്രധാനവാതിലും അകത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്. ബിദിഷയും നിഷിതും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.
ഗോഹട്ടിയിലെ ഉസാന്‍ ബസാര്‍ സ്വദേശിയാണ് ബിദിഷ. സാന്റോ സിസ്റ്റോ ഹ്രിസ്റ്റോ പുസ്തോ മൊഹാദുസ്തോ എന്ന നാടകത്തിലെ അഭിനയമാണ് ബിദിഷ ബസ്ബറുവയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.
തന്നെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി ബിദിഷ പരാതിപ്പെട്ടിരുന്നുവെന്ന് അവരുടെ അച്ഛന് പറയുന്നു.
Keyewordsa: Bidisha Bezbaruah , Nishat Bajwa, police, Monday night, Gurgarh House, accommodation, marry, Uzan Bazar,Guwahati, Mohawdosto
COMMENTS