BREAKING NEWS
Search

ബി നിലവറ തുറക്കണം, എതിര്‍ക്കുന്നവരെ സംശയിക്കുകയും വേണം : വിഎസ്






നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണം. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ പ്രതികരിക്കുന്നത്: വിഎസ് 


തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് നിധിശേഖരം വിലയിരുത്തി കണക്കുണ്ടാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.

നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് വിഎസ് പറഞ്ഞു. ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പുമായി തിരുവിതാംകൂര്‍ രാജകുടുംബം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം,.

ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ പ്രതികരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.

ക്ഷേത്രത്തിലെ ബി നിലവറ കൂടി തുറന്ന് സ്വത്തുവിവരം തിട്ടപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം വച്ചിരുന്നു. ഇതിനെ കോടതിയില്‍ എതിര്‍ക്കുമെന്ന് രാജകുടുംബാംഗമായ ഗൗരി ലക്ഷ്മിബായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് വിഎസിന്റെ പ്രസ്താവന വന്നിരിക്കുന്നത്.



Anyone who fears the opening of the B vault of the Sri Padmanabha Swamy Temple should be skeptical, said communist leader VS Achuthanandan.

The response from VS in the backdrop of the royal family of  Travancore opposing the opening of the B vault.

The Supreme Court has directed to open the B vault in the temple and verify the property details.


Keywords:  Gauri Lakshmibai,  B vault ,  Sri Padmanabha Swamy Temple, VS Achuthanandanm, royal family of  Travancore , Supreme Court



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബി നിലവറ തുറക്കണം, എതിര്‍ക്കുന്നവരെ സംശയിക്കുകയും വേണം : വിഎസ്