സ്കോര്‍: ഇന്ത്യ 226/7 (50), ഓസ്ട്രേലിയ 227/2 (45.1). ബ്രിസ്റ്റോള്‍: വനിതാ ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ എട്ടു വിക്കറ്റിന് ഇന്ത...
സ്കോര്‍: ഇന്ത്യ 226/7 (50), ഓസ്ട്രേലിയ 227/2 (45.1).
ബ്രിസ്റ്റോള്‍: വനിതാ ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ എട്ടു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ സെമിയില്‍ കടന്നു.
ഇന്ത്യന്‍ നായിക മിഥാലി രാജ് ലോക റിക്കാര്‍ഡ് നേടുകയും ഓപ്പണര്‍ പൂനം റൗത്ത് സെഞ്ചുറിയടിക്കുകയും ചെയ്തിട്ടും വിജയം കങ്കാരു വനിതകള്‍ക്കൊപ്പം നിന്നു.
ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് സെമിഫൈനലിലെത്താമായിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസിലന്‍ഡിനെതിരെയാണ്.
226 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഉയര്‍ത്തിയെങ്കിലും 29 പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് ലക്ഷ്യം കാണുകയായിരുന്നു.
അര്‍ധസെഞ്ചുറികളുമായി പുറത്താകാതെനിന്ന മെഗ് ലാന്നിംഗും (76), എല്ലിസി പെറിയുമാണ് (60) ഓസ്ട്രേലിയയുടെ വിജയശില്പികള്. ഓപ്പണര്‍മാരായ നിക്കോളി ബെല്ട്ടണും (36), ബെത് മൂണിയും (45) ചേര്‍ന്ന് ഒരുക്കിയ അടിത്തറയിലാണ് വിജയം അനായാസമായത്.
ഇന്ത്യന്‍ ഓപ്പണര്‍ പുനം റൗത്തും (106), ക്യാപ്റ്റന്‍ മിഥാലി രാജും (67) ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ സ്മൃതി മന്ദാന 10 പന്തില്‍ മൂന്ന് റണ്‍സുമായി പുറത്തായി.
പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന റൗത്തും ക്യാപ്റ്റനും ഇന്ത്യന്‍ സ്കോര്‍ പതുക്കെ ഉയര്‍ത്തുകയായിരുന്നു. 166 റണ്‍സ് നേടിയാണ് ഈ കൂട്ടുകെട്ടു പിരിഞ്ഞത്.
മിഥാലി പോയതോടെ, റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ റൗത്തും പുറത്തായി. പിന്നീട് ഹര്‍മന്‍പ്രീത് കൗര്‍ (23) മാത്രാണ് അവസാന ഓവറില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 17 റണ്‍സിനിടെ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് പോയി.
ഇന്ത്യ തോറ്റുവെങ്കിലും വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റിക്കാര്‍ഡാണ് ഇന്ത്യന്‍ നായിക മിഥാലി രാജിനു സ്വന്തമായി.
ഇംഗ്ലണ്ടിന്റെ ഷാര്‍ലെറ്റ് എഡ്വാര്‍ഡ്സിന്റെ പേരിലുള്ള 5992 റണ്‍സിന്റെ റിക്കാര്‍ഡാണ് മിഥാലി ഭേദിച്ചത്.
Australia beat Australia by eight wickets in the women's World Cup Group B match. India's next game is against New Zealand.
Keywords: India, wickets, McCullum, Ellis Perry, Nicole Bellotta, Bet Mano, Captain Mithali Raj , India, Smriti Mendana, Harmanpreet Kaur,
OD,I batsman, One Day International, cricket, Charlotte Edwards
COMMENTS