കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരുണ്ടോ എന്ന് ആലുവയിലെ വി ഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി. അങ്കമാലി ജൂഡിഷല്‍ മജിസ്ട്രേട്ട്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരുണ്ടോ എന്ന് ആലുവയിലെ വി ഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി.
അങ്കമാലി ജൂഡിഷല്‍ മജിസ്ട്രേട്ട് കോടതിയില്‍ നിന്നിറങ്ങുമ്പോള്‍ വാര്‍ത്താലേഖകരുടെ ചോദ്യത്തിനാണ് സുനി ഈ മറുപടി നല്‍കിയത്.
കഥ ഇന്റര്‍വെല്‍ വരയേ ആയിട്ടുള്ളൂ എന്നും ഇനിയും ബാക്കിയുണ്ടെന്നും മറ്റൊരു ചോദ്യത്തിനു സുനി മറുപടി നല്കി.
കേസിന്റെ അന്വേഷണം ഊര്‍ജിതമാണെന്നും ഇനിയും പല ഉന്നത പ്രതികള്‍ പിടികൂടപ്പെടാനുണ്ടെന്നും സുനിയുടെ അഭിഭാഷകന് ആളൂര്‍ പറഞ്ഞു.
പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ കോടതി നീട്ടി.
ഇതേസമയം, നടിയുടെ നഗ്നദൃശ്യങ്ങള്‍ എടുത്തു തരണമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇതേസമയം, നടിയെ കുടുക്കുന്നതിനു പണം നല്‍കാമെന്നു പറഞ്ഞുവെങ്കിലും ബലപ്രയോഗം നടത്തുമെന്നു കരുതിയില്ലെന്നു ദിലീപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നടിയും താനും തമ്മില്‍ വളരെ അടുപ്പമുണ്ടെന്ന് സുനി തന്നെ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും ദിലീപ് പറഞ്ഞതായാണ് വരുന്ന റിപ്പോര്‍ട്ട്.
എപ്പോഴെങ്കിലും പൊലീസ് പിടിച്ചാല്‍, ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയാമെന്ന പൊതു ധാരണയിലാണ് ഇരുവരു എത്തിയിരുന്നതത്രേ.
നടുയുടെ കഴുത്തിനു മുകളിലോട്ടുള്ള ദൃശ്യങ്ങള്‍ കൂടുതല്‍ വേണമെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതല്ലെന്ന് ഉറപ്പുവരുത്താനാണത്രേ ഇത്.
COMMENTS