തിങ്കള്‍ രാവിലെ 11 മണിക്കു ഹാജരാവണം. അപ്പുണ്ണിയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം നടന് ദിലീപുമൊത്ത് ഇരുത്തി ചോദ്യം ചെയ്യും സ്വന്തം ലേഖ...
തിങ്കള്‍ രാവിലെ 11 മണിക്കു ഹാജരാവണം. അപ്പുണ്ണിയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം നടന് ദിലീപുമൊത്ത് ഇരുത്തി ചോദ്യം ചെയ്യും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി (എസ് എസ് സുനില്‍ രാജ്) തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാവാന്‍ അന്വേഷക സംഘം നോട്ടീസ് നല്കി.അപ്പുണ്ണിയുടെ വീട്ടിലും അഭിഭാഷകന്റെ പക്കലും നോട്ടീസ് എത്തിച്ചതായാണ് അറിയുന്നത്. അപ്പുണ്ണി ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നോട്ടീസ്.
തിങ്കള്‍ രാവിലെ 11 മണിക്കു ഹാജരാവണം. അപ്പുണ്ണിയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം നടന് ദിലീപുമൊത്ത് ഇരുത്തി ചോദ്യം ചെയ്യും.
ഇരുവരും നല്‍കിയിട്ടുള്ള മൊഴികളിലെ പൊരുത്തക്കേടുകളെക്കുറിച്ച ചോദിക്കാനായിരിക്കും പ്രധാനമായും ശ്രമം നടക്കുക.
ഇതേസമയം, ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ അപ്പുണ്ണി അറസ്റ്റിലാവാന് സാദ്ധ്യതയുണ്ടെന്നാണ് സൂചന.
അപ്പുണ്ണിയെ കിട്ടാതിരുന്നതാണ് ദിലീപിന് ജാമ്യം കിട്ടുന്നതിന് വന്ന ഒരു തടസ്സം.
Keywords: Appunni, Dileep, Pulsar Suni
COMMENTS