ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിന്റെ സെറ്റിലേക്കു വന്ന നടിയെയാണ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ...
ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിന്റെ സെറ്റിലേക്കു വന്ന നടിയെയാണ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ടെമ്പോ ട്രാവലറില്‍ സിനിമാ സംഘം താമസിക്കുന്ന ഹോട്ടലിലേക്കെന്നു പറഞ്ഞു സുനി കൂട്ടിക്കൊണ്ടു പോയത്. വഴി മാറി പോകുന്നതു കണ്ട് സംശയം തോന്നിയ നടി ആദ്യം നിര്‍മാതാവ് ജോണിയേയും പിന്നെ ഭര്‍ത്താവിനെയും വിളിച്ചു വിവരം പറയുകയും പിന്നീട് വാഹനത്തില്‍ കിടന്നു ബഹളം വയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് കുമ്പളത്തെ റമദ ഹോട്ടലിനു മുന്നില്‍ നടിയെ ഇറക്കിവിട്ടശേഷം സുനി കടന്നുകളയുകയായിരുന്നു
സ്വന്തം ലേഖകന്‍
കൊച്ചി : പള്‍സര്‍ സുനിയെ പൂട്ടിക്കെട്ടാന്‍ തന്നെ അന്വേഷക സംഘം തീരുമാനിച്ചു. 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തു.നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ജോണി സാഗരികയെ പൊലീസ് വിളിച്ചുവരുത്തി മൊഴി ശേഖരിച്ചിരുന്നു.
ജോണി നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിന്റെ സെറ്റിലേക്കു വന്ന നടിയെയാണ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ടെമ്പോ ട്രാവലറില്‍ സിനിമാ സംഘം താമസിക്കുന്ന ഹോട്ടലിലേക്കെന്നു പറഞ്ഞു സുനി കൂട്ടിക്കൊണ്ടു പോയത്.
വഴി മാറി പോകുന്നതു കണ്ട് സംശയം തോന്നിയ നടി ആദ്യം നിര്‍മാതാവ് ജോണിയേയും പിന്നെ ഭര്‍ത്താവിനെയും വിളിച്ചു വിവരം പറയുകയും പിന്നീട് വാഹനത്തില്‍ കിടന്നു ബഹളം വയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് കുമ്പളത്തെ റമദ ഹോട്ടലിനു മുന്നില്‍ നടിയെ ഇറക്കിവിട്ടശേഷം സുനി കടന്നുകളയുകയായിരുന്നു.
അന്ന് ആ സംഭവം സിനിമാ രംഗത്ത് വന്‍ ഒച്ചപ്പാടായിരുന്നുവെങ്കിലും പിന്നീട് പുറത്തറിയിക്കാതെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇപ്പോള്‍ സുനി നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിന്റെ തുടര്‍ച്ചയാണ് ആദ്യം പീഡനത്തിനു ഇരയാകേണ്ടിയിരുന്ന നടിയും രംഗത്തുവരാന്‍ കാരണമായത്.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടി ശക്തമായ നിലപാടെടുത്ത് പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചത് 2011 സംഭവത്തിലെ നടിക്കും ആത്മവിശ്വാസം പകരുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അവരും മൊഴി കൊടുക്കാന്‍ സന്നദ്ധമായിരിക്കുന്നത്.
ഇതോടെ, സുനിയെ ഈ കേസിലും പ്രതിയാക്കി വീണ്ടും അറസ്റ്റു ചെയ്യേണ്ടിവരും. രണ്ടു കേസുകള്‍ വരുന്നതോടെ സുനിക്ക് കടുത്ത ശിക്ഷ തന്നെ കിട്ടുമെന്നും ഉറപ്പാണ്.
അന്ന് ഈ വാഹനത്തില്‍ മറ്റൊരു യുവ നടിയും യാത്ര ചെയ്യേണ്ടതായിരുന്നു. എന്നാല്‍, എന്തോ അസൗകര്യങ്ങള്‍ കൊണ്ട് അവര്‍ അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു.
നടിയെ 2011ല്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് ക്വട്ടേഷന്റെ ഭാഗമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
In 2011, Pulsar Suni tried to kidnap another actress. The case was filed on the complaint of producer Johny Sagarika. The police had summoned Johni Sagara to collect evidences.
Keywords: Pulsar Suni, Johny Sagarika, actress , Orkut oru Ormakut, Tempo Traveler, hotel, householder , kidnapping , punishment
COMMENTS