കൊച്ചി: സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ.... കേരള പോലീസിനൊരു ബിഗ് സല്യൂട്ട്... നടി രമ്യാ നമ്പീശന് ഫേസ് ബുക്കില്‍ കു...
കൊച്ചി: സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ.... കേരള പോലീസിനൊരു ബിഗ് സല്യൂട്ട്...
നടി രമ്യാ നമ്പീശന് ഫേസ് ബുക്കില്‍ കുറിച്ച വാക്കുകളാണിവ. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് രമ്യയുടെ വാക്കുകള്‍.
നടി ആക്രമിക്കപ്പെട്ട വിഷയം ഇക്കഴിഞ്ഞ അമ്മ ജനറല്‍ ബോഡിയില്‍ റിമാ കല്ലിംഗലും രമ്യയും ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതോടെ, വിഷയം കെട്ടടങ്ങുമെന്നു കരുതിയേടത്തുനിന്നാണ് പൊലീസ് ദിലീപിനെ അറസ്റ്റു ചെയ്ത് തിരക്കഥ മാറ്റിയിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് രമ്യയുടെ പോസ്റ്റ് പ്രസക്തമാവുന്നത്. രമ്യയുടെ വീട്ടിലേക്കു വരുന്നതിനു പുറപ്പെട്ട വേളയിലാണ് നടി തട്ടിക്കൊണ്ടു പോകപ്പെട്ടതും ക്രൂരമായ പീഡനത്തിനിരയായതും.
COMMENTS