കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചതില്‍ നിര്‍ണ്ണായകമായത് കാവ്യ മാധവന്റെ ഉടമസ്ഥതയി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചതില്‍ നിര്‍ണ്ണായകമായത് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
നടിയെ ആക്രമിച്ച ശേഷം ലക്ഷ്യയിലെത്തിയെന്നാണ് സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളില്‍ അടങ്ങിയ മെമ്മറി കാര്‍ഡും ലക്ഷ്യയില്‍ കൊടുത്തതായി സുനി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലക്ഷ്യയില്‍ പരിശോധന നടത്തി. വളരെ രഹസ്യമായി ആയിരുന്നു പൊലീസിന്റെ നീക്കം. പിന്നീട് കൊച്ചിയിലെ കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്കെത്തി. വീടു പൂട്ടിക്കിടന്നതിനാല്‍ പൊലീസിനു പരിശോധിക്കാന്‍ സാധിച്ചില്ല.
ലക്ഷ്യയില്‍ സുനി എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചത് കേസില്‍ നിര്‍ണ്ണായകമായി. ലക്ഷ്യയ്ക്കു സമീപമുള്ള മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിനു സുനി എത്തിയതിന്റെ തെളിവുകള്‍ കിട്ടിയത്. അറസ്റ്റിലേക്കു നയിച്ച നിര്‍ണ്ണായക തെളിവായി മാറി ഈ സിസിടിവി ദൃശ്യങ്ങള്‍.
ലക്ഷ്യയില്‍ നിന്ന് പണം കിട്ടിയതായും സുനിയുടെ കത്തിലുണ്ട്. പൊലീസിന്റെ അന്വേഷണത്തില്‍ ഇതിന്റെ ദൃശ്യങ്ങളും ലഭിച്ചതോടെ കുരുക്കുമുറുകി. എന്നാല്‍, പണം കൈമാറിയത് ആരാണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Tags: Police, KavyaMadhavan, Case, Actress, Molestation, Arrest, Crime, PulsarSuni

COMMENTS