BREAKING NEWS
Search

ദിലീപിന്റെ സഹായി അപ്പുണ്ണി ഒളിവില്‍, ഇന്നു അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു

കൊച്ചി: ദിലീപിന്റെ ഡ്രൈവറും  മാനേജറുമായ അപ്പുണ്ണി ഒളിവില്‍. വെള്ളിയാഴ്്ച ചോദ്യം ചെയ്യാനായി ഇയാളെ അന്വേഷണസംഘം വിളിപ്പിച്ചിരുന്നു. അപ്പുണ്ണിയുടെ അറസ്റ്റ് ഉണ്ടായേക്കാമെന്ന സൂചനയ്ക്കിടയിലാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാളെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കേസില്‍ കൂടുതല്‍ അറസ്റ്റ് വെള്ളിയാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. നാദിര്‍ഷായെ ശനിയാഴ്ച ചോദ്യം ചെയ്യും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢോലോചയെപ്പറ്റി നാദിര്‍ഷയ്ക്കും അപ്പുണ്ണിയ്ക്കും വ്യക്തമായ അറിവുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ജയിലിലായ ശേഷം പള്‍സര്‍ സുനി ഫോണ്‍ വിളിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവരും ഇതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവം ഒരുക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇരുവരും മുന്‍കൈയ്യെടുത്തെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതിഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. ഹര്‍ജി തള്ളുകയാണെങ്കില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

Tags: Molestation, Police, Case, Arrest, Dileep


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദിലീപിന്റെ സഹായി അപ്പുണ്ണി ഒളിവില്‍, ഇന്നു അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു