നടി കങ്കണ റണാവത്തിനു മുഖത്തു വെട്ടേറ്റു, 15 തുന്നലുകള്‍ വേണ്ടിവന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മണികര്‍ണിക: ക്വീന്‍ ഒഫ് ഝാന്‍സ...
നടി കങ്കണ റണാവത്തിനു മുഖത്തു വെട്ടേറ്റു, 15 തുന്നലുകള്‍ വേണ്ടിവന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മണികര്‍ണിക: ക്വീന്‍ ഒഫ് ഝാന്‍സി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയാണ് നടിക്കു വെട്ടേറ്റത്.
ഈ ചിത്രത്തില്‍ സ്വാതന്ത്ര്യസമര നായിക ഝാന്‍സി റാണിയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്.
സഹതാരം നിഹാര്‍ പാണ്ഡ്യയുമായി വാള്‍പ്പയറ്റ് നടത്തുന്ന രംഗത്തിന്റെ ഷൂട്ടിംഗിനിടെയാണ് വെട്ടേറ്റത്.
പുരികങ്ങള്‍ക്കിടയിലാണ് വെട്ടേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
ഝാന്‍സി റാണിയെപ്പോലൊരു യോദ്ധാവിന്റെ വേഷം ചെയ്യുമ്പോള്‍ ഇങ്ങനെയൊരു അടയാളം നല്ലതല്ലേ എന്നായിരുന്നു ഇതിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു കങ്കണ പ്രതികരിച്ചത്.
ഡ്യൂപ്പിനെ വച്ച് രംഗം ചിത്രീകരിക്കാമെന്ന് സംവിധായകന് പറഞ്ഞിരുന്നെങ്കിലും കങ്കണ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. പലവട്ടം റിഹേഴ്സല്‍ ചെയ്ത ശേഷമാണ് സീന്‍ ഷൂട്ട് ചെയ്തത്.
Keywords: Actress, Kangana Ranaut, face, stitches, Manikarnika, Queen of Jhansi, Jhansi Rani, freedom, Nahar Pandya, warrior
COMMENTS