അന്വേഷണം പുരോഗമിക്കുമ്പോള്‍ നടിയുടെ ബന്ധങ്ങള്‍ കൂടുതല്‍ വെളിവാകുകയായിരുന്നു. തുടര്‍ന്നാണ് ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഈ നടിയു...
അന്വേഷണം പുരോഗമിക്കുമ്പോള്‍ നടിയുടെ ബന്ധങ്ങള്‍ കൂടുതല്‍ വെളിവാകുകയായിരുന്നു. തുടര്‍ന്നാണ് ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഈ നടിയുമായി പള്‍സര്‍ സുനിക്കു നേരത്തേ തന്നെ ബന്ധമുള്ളതായി വ്യക്തമായ തെളിവു കിട്ടി
റോയ് പി തോമസ്
കൊച്ചി: പള്‍സര്‍ സുനിയുടെ പിന്നാലെ പോകുന്ന പൊലീസ് മറ്റൊരു നടിക്ക് കാറിലെ പീഡനമുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ബന്ധമുള്ളതായി ബലമായി സംശയിക്കുന്നു.കാക്കനാട്ട് താമസിക്കുന്ന ഈ നടിയെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും പൊലീസ് പിന്നെ ഇവരെ ഭാഗികമായി ഒഴിവാക്കിയാണ് മുന്നോട്ടു പോയത്.
അന്വേഷണം പുരോഗമിക്കുമ്പോള്‍ നടിയുടെ ബന്ധങ്ങള്‍ കൂടുതല്‍ വെളിവാകുകയായിരുന്നു. തുടര്‍ന്നാണ് ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഈ നടിയുമായി പള്‍സര്‍ സുനിക്കു നേരത്തേ തന്നെ ബന്ധമുള്ളതായി വ്യക്തമായ തെളിവു കിട്ടി.
പള്‍സര്‍ സുനുയിടെ ക്വട്ടേഷന്‍ ഇടപാടുകളില്‍ ഇവര്‍ക്കു ബന്ധമുള്ളതായി തെളിയിക്കാനുള്ളതൊന്നും കണ്ടെത്തിയിട്ടില്ല. പക്ഷേ, ദിലീപിന്റെ ബിനാമി അക്കൗണ്ടെന്നു കരുതുന്ന അക്കൗണ്ടില്‍ നിന്ന് ഈ നടിക്കു പണം വന്നിട്ടുണ്ട്. ഇത് എന്തിനു വേണ്ടി കൈപ്പറ്റിയ പണമാണെന്നു നടി വിശദീകരിക്കേണ്ടി വരും. തൃപ്തികരമായ മറുപടി നല്കുന്നില്ലെങ്കില് നടിയെ കൂടുതല്‍ ചോദ്യംചെയ്യലിനു വിധേയമാക്കാനും ആലോചനയുണ്ടെന്നാണ് അറിയുന്നത്.
ഈ നടിക്ക് ദിലീപുമായും ഭാര്യ കാവ്യാ മാധവനുമായും നല്ല അടുപ്പമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
COMMENTS