ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ അമ്പരന്നിരുന്നു. ചിലര്‍ ഇക്കാര്യം വീട്ടിലും സുഹൃത്തുക്കളോടും പറഞ്ഞു. അവിടെനിന്നാണ് വിവരം പുറത്തറിഞ്...
ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ അമ്പരന്നിരുന്നു. ചിലര്‍ ഇക്കാര്യം വീട്ടിലും സുഹൃത്തുക്കളോടും പറഞ്ഞു. അവിടെനിന്നാണ് വിവരം പുറത്തറിഞ്ഞത്
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അദ്ധ്യാപകന് പ്രദര്‍ശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളകൗമുദി ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ലേഖകന്‍ എംഎം സുബൈറിന്റെ ബൈലൈനിലാണ് വാര്‍ത്ത.
ഇതോടെ രണ്ടു വിഷയങ്ങളാണ് ഉയര്‍ന്നത്. നടിയെ പീഡിപ്പിക്കുന്നിതിനിടെ പകര്‍ത്തിയ രംഗങ്ങള്‍ പുറത്തുപോയിരിക്കുന്നു. ഇങ്ങനെയെങ്കില്‍ ഇത് ഏതു നിമിഷവും ഇന്റര്‍നെറ്റില്‍ വരാന്‍ സാദ്ധ്യതയുണ്ട്. രണ്ട് ഈ രംഗങ്ങള്‍ കോളേജില്‍ പ്രദര്‍ശിപ്പിച്ചുവെങ്കില്‍ അതിന്റെ സാംഗത്യമെന്ത്. പഠനപദ്ധതിയുടെ ഭാഗമായാണ് ദൃശ്യങ്ങള്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട് പറയുന്നത്.
പ്രകൃതിവിരുദ്ധ പീഡനവും അതില്‍ ഇരയ്ക്കു സംഭവിക്കാവുന്ന ക്ഷതങ്ങളുമാണ് അദ്ധ്യാപകന് പഠിപ്പിച്ചത്. ഇതിന്റെ ഭാഗമായി രണ്ടു ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും രണ്ടും ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന്റേതായിരുന്നു എന്നും കേരള കൗമുദി റിപ്പോര്‍ട്ടിലുണ്ട്.
ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ അമ്പരന്നിരുന്നു. ചിലര്‍ ഇക്കാര്യം വീട്ടിലും സുഹൃത്തുക്കളോടും പറഞ്ഞു. അവിടെനിന്നാണ് വിവരം പുറത്തറിഞ്ഞതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നടി ആക്രമിക്കുന്ന ദൃശ്യങ്ങളല്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നുവെങ്കിലും കണ്ട കുട്ടികള്‍ എല്ലാം കൃത്യമായി വിവരിച്ചതോടെ അതു നടിയെ പീഡിപ്പിച്ച രംഗങ്ങള്‍ തന്നെയെന്ന് ഉറപ്പായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഫോറന്‍സിക് ക്ളാസുകളില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണിക്കേണ്ട കാര്യമില്ലെന്നും ടെക്സ്റ്റ് ബുക്കുകളിലുള്ള രംഗങ്ങളാണ് കാണിക്കുക പതിവെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നത്.
COMMENTS