Search

നിര്‍ഭയ കേസിലും ഗുരുതരമെന്ന് പ്രോസിക്യൂഷന്‍, ദിലീപിനെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങളോ..?


നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വിചാരണ വേളയില്‍ ജാമ്യം കിട്ടിയില്ലെന്നും നാലു പ്രതികള്‍ക്കും തൂക്കുകയറായിരുന്നു ശിക്ഷയെന്നുമിരിക്കെ, പ്രോസിക്യൂഷന്റെ ഈ വാദം ദിലീപിന് ഒട്ടും നല്ല ദിനങ്ങളല്ല മുന്നിലുള്ളതെന്നു വ്യക്തമാവുന്നു

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത് നിര്‍ഭയ കേസിലും ഗുരുതരമായ സംഭവമാണെന്ന് പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ആവശ്യപ്പെട്ടതോടെ നടന്‍ ദിലീപ് നേരിടുന്നത് ഗുരുതരകമായ സ്ഥിതിവിശേഷം.

നിര്‍ഭയ കേസിന്റെ സ്വഭാവമുള്ളതിനാല്‍ സുപ്രീം കോടതിയില്‍ പോയാലും ദിലീപിന് ജാമ്യം കിട്ടുക എളുപ്പമാവില്ലെന്ന് നിയമ വിദഗ്ദ്ധരെ ഉദ്ധരിച്ച് വൈഗന്യൂസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വിചാരണ വേളയില്‍ ജാമ്യം കിട്ടിയില്ലെന്നും നാലു പ്രതികള്‍ക്കും തൂക്കുകയറായിരുന്നു ശിക്ഷയെന്നുമിരിക്കെ, പ്രോസിക്യൂഷന്റെ ഈ വാദം ദിലീപിന് ഒട്ടും നല്ല ദിനങ്ങളല്ല മുന്നിലുള്ളതെന്നു വ്യക്തമാവുന്നു.

കുറ്റം ചെയ്തതും കുറ്റം ചെയ്യാന്‍ പ്രേരണ നല്കിയതും നിയമം ഒരേ തൂക്കത്തില്‍ കാണുമെന്നിരിക്കെ, ദിലീപ് ഗുരുതരമായ ഭവിഷ്യത്തായിരിക്കും നേരിടുക.

ഇപ്പോള്‍ തന്നെ വിചാരണക്കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ജാമ്യം നിഷേധിച്ചതോടെ തന്നെ ദിലീപിന് കോടതിയില്‍ നിന്നു വ്യക്തമായ സന്ദേശമാണ് കിട്ടുന്നത്.

വാടകയ്ക്ക് ആളെവച്ചു മാനഭംഗപ്പെടുത്തുന്ന ആദ്യ കേസ്, എന്നാല്‍ നിര്‍ഭയ കേസിനും തുല്യം, ദിലീപിനു സുപ്രീം കോടതിയില്‍ പോയാലും ജാമ്യം എളുപ്പമാവില്ലെന്നു നിയമവിദഗ്ദ്ധര്‍മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രോസിക്യൂഷന്‍ ഈ നിലപാടെടുത്തത്.

ഡല്‍ഹിയിലെ നിര്‍ഭയ കേസിലേതിലും പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ട്ിക്കാട്ടി. അതുകൊണ്ടു തന്നെ അടച്ചിട്ട കോടതിയില്‍ വേണം വിചാരണയെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.

ആക്രമിക്കപ്പെട്ട ടിയുടെ രഹസ്യ മാഴി ഉള്‍പ്പെടെ നിര്‍ണായകമായ പല തെളിവുകളും കേസിലുണ്ട്. തുറന്നകോടതിയില്‍ ഇത്തരം കാര്യങ്ങള്‍ പറയാനാകില്ല. അതിനാല്‍ രഹസ്യമൊഴിയില്‍ വാദം കേള്‍ക്കുന്നത് തുറന്ന കോടതിയില്‍ ആവരുതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതിഭാഗത്തിന് നടിയുടെ മൊഴിയുടെ പകര്‍പ്പ് കോടതിയില്‍നിന്നെടുത്ത് അവിടെ വച്ചുതന്നെ വിലയിരുത്താം. പക്ഷേ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിനു നല്‍കാന്‍ പാടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേശന്‍ വാദിച്ചു.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കേസിന്റെ രഹസ്യസ്വഭാവം സൂക്ഷിച്ചേ തീരൂ. കേസില്‍ പെടുന്ന ഏതു സ്ത്രീക്കും കിട്ടേണ്ട സുരക്ഷിതത്വവും അന്തസ്സും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അതുകൊണ്ടാണ് കേസ് ഇത്രയും നന്നായി അന്വേഷിക്കുന്നത്. സാക്ഷികളെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതും ഇതുകൊണ്ടാണ്-  പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

വാദം പൂര്‍ത്തിയാക്കാതെ തന്നെ കോടതി പിരിയുകയായിരന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.


Actor Dileep facing a serious situation when the prosecution compared the actress molesting case with the Nirbhaya case of Delhi.

In the Nirbhaya case, the  accused have not been granted bail during the trial and the convicts were awarded with death penalty.

Dileep will be subject to serious consequences if the the offense are found true.

Keywords: Dileep, The Angamali Magistrate Court, prosecution , bail plea, prosecution , evidence, indefinite security, Delhi, closed court,mysterious, Public Prosecutor Suresanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നിര്‍ഭയ കേസിലും ഗുരുതരമെന്ന് പ്രോസിക്യൂഷന്‍, ദിലീപിനെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങളോ..?