പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം തെളിഞ്ഞതും അറസ്റ്റ് രേഖപ്പെടുത്തിയതും. രാവിലെ ചോദ്യംചെയ്യാനാ...
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം തെളിഞ്ഞതും അറസ്റ്റ് രേഖപ്പെടുത്തിയതും. രാവിലെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ പങ്കു തെളിഞ്ഞതിനെ തുടര്‍ന്ന് നടന് ദിലീപിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇപ്പോള്‍ ആലുപ പൊലീസ് കഌബിലാണ് ദിലീപ് ഉള്ളത്.
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റം തെളിഞ്ഞതും അറസ്റ്റ് രേഖപ്പെടുത്തിയതും.
ഇന്നു രാവിലെ മുതല്‍ ദിലീപ് കസ്റ്റഡിയിലായിരുന്നു. രാവിലെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയും പൊലീസ് തേടിയിരുന്നു.
ഗൂഢാലോചന സംബന്ധിച്ച് പൊലീസിന് പുതിയ തെളിവുകള്‍ കിട്ടി. നടിയെ ആക്രമിക്കാന്‍ രണ്ടു വര്‍ഷമായി ഗൂഢാലോചനയിട്ടിരുന്നുവെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.
Keywords: Actor Dileep, Arrest, Nadirsha, Kerala Police
COMMENTS