കൊച്ചി: കണ്ണൂരും ഇന്ന് തിരുവനന്തപുരത്തും നടന്ന മാര്‍ച്ചിനു നേരേയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എബിവിപി കേരളത്തില്‍ നാശെ (വെള...
കൊച്ചി: കണ്ണൂരും ഇന്ന് തിരുവനന്തപുരത്തും നടന്ന മാര്‍ച്ചിനു നേരേയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എബിവിപി കേരളത്തില്‍ നാശെ (വെള്ളി) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
മുന്‍ വര്‍ഷത്തെ മെഡിക്കല്‍ ഫീസ് തന്നെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജാണ് വിദ്യാഭ്യാസ ബന്ദ് വിവരം വാര്‍ത്താലേഖകരെ അറിയിച്ചത്.
മാര്‍ച്ച് രണ്ടിടത്തും അക്രമാസക്തമായപ്പോഴാണ് പൊലീസ് ലാത്തിവീശിയത്. ജസ്റ്റിസ് രാജേന്ദ്ര ബാബു (സ്വാശ്രയ ഫീസ് നിശ്ചയിക്കുന്നതിനുള്ള) കമ്മിറ്റി യോഗ സ്ഥലത്തേയ്ക്കു നടന്ന മാര്‍ച്ചിനിടെ സംഘര്‍ഷത്തില്‍ ദേശീയ സെക്രട്ടറി ഒ. നിധീഷ് അടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു.
ABVP has called for education bandh in Kerala to protest against the police lathi charge.
Keywords: Police, ABVP, educational band, Friday, Kannur, Thiruvananthapuram, state, Justice Rajendra Babu , self-financing fees, Nidheesh
COMMENTS