Search

മുസ്ലിം വനിതകള്‍ക്ക് ഹാലല്‍ സെക്‌സ്! രതിപാഠങ്ങള്‍ വിശദീകരിച്ച് മുസ്ലിം വനിത എഴുതിയ പുസ്തകം വിപണിയില്‍, ഇത്തരത്തിലെ ആദ്യ പുസ്തകമാണിതെന്ന് എഴുത്തുകാരി

മുസ്ലിം സ്ത്രീകള്‍ക്ക് രതിയുടെ പാഠങ്ങള്‍ പഠിപ്പിക്കാനായി മുസ്ലിം വനിത തന്നെ എഴുതിയ പുസ്തകം തയ്യാര്‍. 'മുസ്‌ളിം സെക്‌സ് മാന്വല്‍: എ ഹാലല്‍ ഗൈഡ് ടു മൈന്‍ഡ് ബ്‌ളോയിംഗ് സെക്‌സ്' എന്നാണ് പുസ്തകത്തിന്റെ പേര്. രചയിതാവിന്റെ പേര് ഉമ്മുല്‍ മുലാദാത്. അപരനാമമാണ്. യഥാര്‍ത്ഥ പേരിലെഴുതിയാലുണ്ടാകാവുന്ന ഗുലുമാലുകളില്‍ ഭയന്നിട്ടാണ് ഈ പേരുമാറ്റമെന്ന് മുലാദാത് പറയുന്നുമുസ്ലിം സ്ത്രീകള്‍ക്ക് രതിയുടെ പാഠങ്ങള്‍ പഠിപ്പിക്കാനായി മുസ്ലിം വനിത തന്നെ എഴുതിയ പുസ്തകം തയ്യാര്‍. ആമസോണിലാണ് ഹലാല്‍ സെക്‌സിനെക്കുറിച്ചു വിശദീകരിക്കുന്ന പുസ്തകം വായനക്കാര്‍ക്കു മുന്നിലെത്തിയിരിക്കുന്നത്.

'മുസ്‌ളിം സെക്‌സ് മാന്വല്‍: എ ഹാലല്‍ ഗൈഡ് ടു മൈന്‍ഡ് ബ്‌ളോയിംഗ് സെക്‌സ്' എന്നാണ് പുസ്തകത്തിന്റെ പേര്. രചയിതാവിന്റെ പേര് ഉമ്മുല്‍ മുലാദാത്. അപരനാമമാണ്. യഥാര്‍ത്ഥ പേരിലെഴുതിയാലുണ്ടാകാവുന്ന ഗുലുമാലുകളില്‍ ഭയന്നിട്ടാണ് ഈ പേരുമാറ്റമെന്ന് മുലാദാത് പറയുന്നു.

രതി മുസ്ലിം വനിതകള്‍ക്ക് പലപ്പോഴും എഴുതാപ്പുറമാണ്. അതുകൊണ്ടാണ് ഇത്തരമൊരു പുസ്തകം വേണ്ടിവന്നതെന്നാണ് മുലാദാത് പറയുന്നത്.

ആമസോണ്‍ പേജില്‍ മുലാദാത് പറയുന്നു: 'കുറച്ചു വര്‍ഷം മുന്‍പ് വിവാഹിതയായ ഒരു സുഹൃത്തിന്റെ അനുഭവമാണ് ഈ പുസ്തകത്തിനു കാരണമായത്. അവളുടെ മുഖം വാടിയിരുന്നു. കാരണം തിരക്കിയപ്പോള്‍ രതിജീവിതം ഭീകരമെന്നാണ്  അവള്‍ പറഞ്ഞത്. അന്ന് എനിക്ക് അറിയാമായിരുന്നതും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ കൂട്ടുകാരിക്കു വിശദീകരിച്ചുകൊടുത്തു.

കുറച്ചു മാസങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ അവള്‍ തന്നത് നിറഞ്ഞൊരു ചിരിയായിരുന്നു. അവള്‍ എന്നോട് എന്റെ കാഴ്ചപ്പാടുകള്‍ പുസ്തകമായി എഴുതാന്‍ നിര്‍ബന്ധിച്ചു. അവിടെനിന്നാണ് ഈ പുസ്തകത്തിനു ബീജാവാപം നടന്നത്.

പല മുസ്ലിം സ്ത്രീകള്‍ക്കും ലൈംഗികതയെക്കുറിച്ച് എന്തൊക്കെയോ അറിയാം. എന്നാല്‍ അവര്‍ അവര്‍ അറിയേണ്ടതൊന്നും അറിയുന്നുമില്ല, മുലാദാത് പറയുന്നു.

വെറുതെ ജനനേന്ദ്രയങ്ങളുടെ സമ്പര്‍ക്കത്തിനപ്പുറം രതിമൂര്‍ച്ഛയുണ്ടാവുമ്പോള്‍ തിരിഞ്ഞു കിടക്കുകയാണ് അവരുടെ പതിവ്. തങ്ങള്‍ക്ക് വേണ്ടതെന്തെന്ന് പുരുഷനും സ്ത്രീയും അറിയുന്നില്ല. കിടക്കയില്‍ പുരുഷനെ എങ്ങനെ പിടിച്ചുകിടത്താമെന്ന് സ്ത്രീയും അറിയുന്നില്ല. അതുകൊണ്ടു തന്നെ ഏതാനും ആഴ്ചകള്‍ കൊണ്ട് അവരുടെ രതിയുടെ സുഖം പോയി വിരസതയിലേക്ക് അവര്‍ കൂപ്പുകുത്തുകയാണ്. 

അത്തരക്കാരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനാണ് തന്റെ പുസ്തകമെന്ന് എഴുത്തുകാരി പറയുന്നു.

പുസ്തകത്തിന്റെ ആദിമരൂപം ഒരു വേഡ് ഫയലാക്കി കൂട്ടുകാരികളില്‍ ചിലര്‍ക്കും ചില നവദമ്പതികള്‍ക്കുംകൊടുത്തു. അവരുടെ പ്രതികരണം ഗംഭീരമെന്നായിരുന്നു. അവിടെനിന്നാണ് പ്രസിദ്ധീകരിക്കാന്‍ ധൈര്യം കിട്ടിയതെന്ന് മുലാദാത് പറയുന്നു.

ഈ പുസ്തകം ഒരു അനാവശ്യമാണെന്നും എല്ലാം അമ്മയില്‍ നിന്ന് അറിഞ്ഞിരുന്നുവെന്നും ഒരു കൂട്ടുകാരി പറഞ്ഞു. അതു പക്ഷേ, താന്‍ അംഗീകരിക്കുന്നില്ലെന്നും അമ്മയില്‍ നിന്ന് എത്ര രതിപാഠങ്ങളാണ് മകള്‍ക്കു കിട്ടുകയെന്നു സംശയമുണ്ടെന്നും മുലാദാത് പറഞ്ഞുനിറുത്തുന്നു.HALAL SEX! It is the first book of its kind hits the market. The Muslim woman wrote the book to teach  lessons to Muslim women. Readers book Halal sexually explicit in Amazon.

The book is titled 'Muslim Sex Manual: A Halal Guide to Mind Blowing Sex'. The author's name is Umm Muladat. An alias. Muladat says that this name is changed because of fear in the issues that may arose be written by the name in original.


Keywords: HALAL SEX, market, Muslim woman ,  lessons , Muslim Sex Manual: A Halal Guide to Mind Blowing Sex, Umm Muladat, original, sexvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മുസ്ലിം വനിതകള്‍ക്ക് ഹാലല്‍ സെക്‌സ്! രതിപാഠങ്ങള്‍ വിശദീകരിച്ച് മുസ്ലിം വനിത എഴുതിയ പുസ്തകം വിപണിയില്‍, ഇത്തരത്തിലെ ആദ്യ പുസ്തകമാണിതെന്ന് എഴുത്തുകാരി