കോഴിക്കോട്: മടവൂര്‍ സിഎം സെന്റര്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ മാജിദിനെ കുത്തിക്കൊന്നത് പീഡനം ചെറുത്തതിന്. മുമ്പു പലതവണ...
കോഴിക്കോട്: മടവൂര്‍ സിഎം സെന്റര്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ മാജിദിനെ കുത്തിക്കൊന്നത് പീഡനം ചെറുത്തതിന്. മുമ്പു പലതവണ പ്രതി ഷംസുദ്ദീന് മാജിദിനെ പ്രകൃതിവിരുദ്ധ പീഡനത്തിനു നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിനു മൊഴി നല്കി.
വെള്ളിയാഴ്ച രാവിലെയാണ് അബ്ദുള്‍ മാജിദിനെ കുത്തികൊലപ്പെടുത്തിയത്. യാതൊരുവിദ പ്രകോപനവുമില്ലാതെയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്.
സിഎം സെന്റര്‍ ജൂനിയര്‍ ദഅ്വാ കോളേജില്‍ വിദ്യാര്‍ത്ഥിയാണ് മാജിദ്. വെള്ളിയാഴ്ചയായതിനാല്‍ മദ്റസാ പഠനമുണ്ടായിരുന്നില്ല.
കുട്ടികള്‍ കളിക്കുന്നിടത്തേക്കെത്തിയ ഷംസുദ്ദീന് ആദ്യം ഒരു സംഘം വിദ്യാര്‍ത്ഥികളെ കടന്നു പിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കുട്ടികള്‍ കുതറിമാറി ഓടി. അതിനിടെയാണ് മാജിദിനെ ഷംസുദീന്‍ കടന്നുപിടിച്ചത്.
ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കത്തികൊണ്ടു കുത്തുകയായിരുന്നു. വയറില്‍ കുത്തേറ്റ മാജിദ് ദറസിലേക്ക് ഓടിക്കയറി ഉസ്താദിനോട് വിവരം പറയുമ്പോഴേക്കും കുഴഞ്ഞുവീണിരുന്നു.
കുട്ടിയെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡിസിപി ജി. ജയദേവന്റെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Tags: Murder, Police, Crime, Kozhikkode, Kerala, Death, Student

COMMENTS